ശ്രീനഗറില്‍ അക്രമം; 3 പോലിസുകാര്‍ കൊല്ലപ്പെട്ടു
BY Sumeera SMR24 May 2016 4:08 AM GMT
Sumeera SMR24 May 2016 4:08 AM GMT
ശ്രീനഗര്‍: ശ്രീനഗറില്‍ രണ്ടിടത്തായി അക്രമികള്‍ നടത്തിയ വെടിവയ്പില്‍ മൂന്നു പോലിസുകാര്‍ കൊല്ലപ്പെട്ടു. ശ്രീനഗറിലെ സാദിബാന് പ്രദേശത്താണ് ഇന്നലെ രാവിലെ 10.45ന് മോട്ടോര്‍ സൈക്കിളിലെത്തിയ രണ്ട് അക്രമികള്‍ പോലിസുകാര്‍ക്കെതിരേ വെടിവച്ചത്. ആക്രമണത്തില്‍ അസിസ്റ്റന്റ് സബ് ഇന്‍സ്പെക്ടര്‍ ഗുലാം മുഹമ്മദ്, ഹെഡ് കോണ്‍സ്റ്റബിള്‍ നാസിര്‍ അഹമ്മദ് എന്നിവര്‍ കൊല്ലപ്പെട്ടു. മറ്റൊരു സംഭവത്തില്‍ അതേ അക്രമികള്‍ തന്നെ ബറ്റമാലൂം ബൈപാസിലെ തെങ്പോറയിലും ഒരു പോലിസുകാരനെ വെടിവച്ചു കൊലപ്പെടുത്തിയ ശേഷം അദ്ദേഹത്തിന്റെ റൈഫിള്‍ കൈക്കലാക്കി രക്ഷപ്പെട്ടു.
അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ശ്രീനഗറില്‍ സായുധസംഘങ്ങളുടെ ആക്രമണമുണ്ടാവുന്നത്.
അക്രമികള്‍ക്കായുള്ള തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷത്തിനു ശേഷം ആദ്യമായാണ് ശ്രീനഗറില്‍ സായുധസംഘങ്ങളുടെ ആക്രമണമുണ്ടാവുന്നത്.
Next Story
RELATED STORIES
കാട്ടാന ആക്രമണത്തില്‍ കൊല്ലപ്പെട്ട മുകേഷിന്റെ കുടുംബത്തിന് നഷ്ടപരിഹാരം ...
8 May 2024 1:45 PM GMTപ്രമുഖ സംവിധായകന് സംഗീത് ശിവന് അന്തരിച്ചു
8 May 2024 1:17 PM GMTഎസ്എസ്എല്‍സി ഫല പ്രഖ്യാപനം ഇന്ന്
8 May 2024 6:48 AM GMTകേരളത്തെ പിടിച്ചുലച്ച വിഷ്ണുപ്രിയ കൊലപാതകത്തില്‍ വിധി ഇന്ന്
8 May 2024 6:16 AM GMTഐപിഎല്ലിലെ പെരുമാറ്റച്ചട്ടം ലംഘിച്ചു; സഞ്ജുവിന് വൻ പിഴ
8 May 2024 6:11 AM GMTപാര്‍ശ്വഫലങ്ങളുണ്ടെന്ന വ്യാപകപരാതിക്കിടെ കൊവിഡ് വാക്സിന്...
8 May 2024 5:32 AM GMT