Flash News

ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന് 120 കോടി പിഴ

ശ്രീശ്രീ രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന് 120 കോടി പിഴ
X
sri sri ravisankar
ന്യൂഡല്‍ഹി: യമുനാ നദീ തീരത്ത് പാരസ്ഥിതിക പ്രശ്‌നങ്ങള്‍ വരുത്തിയതിന് ശ്രിശ്രി രവിശങ്കറിന്റെ ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷന്‍ 120 കോടി പിഴ. മാര്‍ച്ച 11മുതല്‍ 13വരെ  നദീ തീരത്ത് നടക്കാനിരിക്കുന്ന വേള്‍ഡ് കള്‍ച്ചറല്‍ ഫെസ്റ്റിവലിനായി യമുനയുടെ തീരത്ത് ആയിരം ഏക്കറില്‍ അധികം സ്ഥലമാണ് ഫൗണ്ടേഷന്‍ പരിസ്ഥിതിക്ക് കോട്ടം തട്ടുന്ന രീതിയില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. 40 അടി ഉയരത്തിലുള്ള ബഹുനില വേദിയാണ് ഇവിടെ ഒരുക്കുന്നത്. വലിയ പോര്‍ട്ടബിള്‍ കാബിനുകള്‍, ചെറു കുടിലുകള്‍, താല്‍ക്കാലികമായ പാര്‍ക്കിങ് സൗകര്യങ്ങള്‍ എന്നിവയാണ് യമുനാ തീരത്ത് നിര്‍മ്മിക്കുന്നത്.
ഇതുമൂലം ഉണ്ടാകുന്ന പാരിസ്ഥിതിക പ്രശ്്‌നങ്ങള്‍ പൂര്‍വ്വ സ്ഥിതിയിലാകാന്‍ ചുരുങ്ങിയത് ഒരു വര്‍ഷം എടുക്കുമെന്നാണ് ദേശീയ ഹരിത ട്രൈബ്യൂണല്‍ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ. യമുന ജിയെ അഭിയാന്‍ എന്ന സന്നദ്ധ സംഘടന നല്‍കിയ പരാതിയെ തുടര്‍ന്ന് ട്രൈബ്യൂണല്‍ നിയോഗിച്ച സമിതിയാണ് ആര്‍ട് ഓഫ് ലിവിങ് ഫൗണ്ടേഷനില്‍ നിന്ന് 100-120 കോടി രൂപ പിഴ ഈടാക്കണമെന്ന് ഹരിത ട്രൈബ്യൂണലിനോട് ശുപാര്‍ശ ചെയ്തിരിക്കുന്നത്.
അതേസമയം, രാസ ടോയ്‌ലറ്റുകള്‍ നിര്‍മിക്കും, മലിനജലം നദിയില്‍ ഒഴുകുന്നില്ലെന്ന് ഉറപ്പുവരുത്തും തുടങ്ങി ഡല്‍ഹി വികസന അഥോറിറ്റിയുടെ നിയമങ്ങള്‍ പാലിച്ചാണ് തങ്ങള്‍ പരിപാടി സംഘടിപ്പിക്കുന്നതെന്ന് ആര്‍ട് ഓഫ് ലിവിങ് ഡയറക്ടര്‍  ഗൗതം വിഗ് പറഞ്ഞു.

[related]

RSS-Modi
Next Story

RELATED STORIES

Share it