ശുഹൈബ് വധം: നാലു പ്രതികളുടെ ജാമ്യാപേക്ഷ തള്ളി

തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് മട്ടന്നൂര്‍ ബ്ലോക്ക് സെക്രട്ടറി എടയന്നൂരിലെ ശുഹൈബിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാന പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഒന്നുമുതല്‍ നാലുവരെ പ്രതികളായ തില്ലങ്കേരി വഞ്ഞേരി എം പി ആകാശ്(24), തില്ലങ്കേരി മുടക്കോഴി റിജിന്‍ രാജ്(23), മുഴക്കുന്ന് സ്വദേശികളായ സി എസ് ദീപ്ചന്ദ്(26), കെ വി ജിതിന്‍(26) എന്നിവരുടെ ജാമ്യാപേക്ഷകളാണ് തലശ്ശേരി അഡീഷനല്‍ ജില്ലാ സെഷന്‍സ് കോടതി(മൂന്ന്) കോടതി തള്ളിയത്. ഇക്കഴിഞ്ഞ ഫെബ്രുവരി 12ന് രാത്രി ഒന്നോടെ സുഹൃത്തിനൊപ്പം തെരൂരിലെ തട്ടുകടയില്‍ ചായ കുടിക്കാനെത്തിയപ്പോഴാണ് സിപിഎം പ്രവര്‍ത്തകര്‍ ബോംബെറിഞ്ഞ ശേഷം ശുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയത്.
Next Story

RELATED STORIES

Share it