ശുപാര്‍ശ പരിശോധിക്കുമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി നല്‍കണമെന്ന ശുപാര്‍ശ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദമായി പരിശോധിക്കുമെന്നു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.
ശുപാര്‍ശ ലഭിച്ചാല്‍ പരിശോധിക്കുമെന്നാണ് അദ്ദേഹം പറഞ്ഞത്. ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി നല്‍കുന്നതിന് ശുപാര്‍ശ ചെയ്യാന്‍ കര്‍ണാടക സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതിനു പിന്നാലെയാണ് കേന്ദ്രസര്‍ക്കാര്‍ പ്രതികരണം. ആഭ്യന്തരമന്ത്രാലയം വിശദമായ പരിശോധനയ്ക്കു ശുപാര്‍ശ രജിസ്ട്രാര്‍ ജനറല്‍ ആന്റ് സെന്‍സസ് കമ്മീഷണര്‍ക്ക് അയക്കുമെന്നാണ് കരുതുന്നത്.
സംസ്ഥാന സര്‍ക്കാര്‍ നിയമിച്ച വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരമാണ് ലിംഗായത്തുകള്‍ക്ക് പ്രത്യേക മത പദവി നല്‍കാന്‍ തീരുമാനിച്ചത്.
അതേസമയം, ലിംഗായത്തുകള്‍ക്ക് പ്രത്യേക മതം അനുവദിച്ചാല്‍ പട്ടികജാതി സംവരണം അവര്‍ക്ക് നഷ്ടമാവുമെന്നു കേന്ദ്രമന്ത്രി അര്‍ജുന്‍ റാം മേഘ്‌വാള്‍ പറഞ്ഞു.
Next Story

RELATED STORIES

Share it