palakkad local

ശുചിത്വമാലിന്യ സംസ്‌കരണ പദ്ധതികള്‍ക്ക് തുടക്കം



ആലത്തൂര്‍: കേരളപ്പിറവി ദിനമായ നവംബര്‍ ഒന്നിന് ജില്ലാ ശുചിത്വമിഷന്റെ ആഭിമുഖ്യത്തില്‍ വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ നടപ്പാക്കുന്ന ശുചിത്വമാലിന്യ സംസ്—ക്കരണ പദ്ധതികള്‍ക്ക് തുടക്കമായി. ആലത്തൂര്‍ കമ്മ്യൂനിറ്റി ഹെല്‍ത്ത് സെന്ററില്‍  65 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന സീവേജ് ട്രീറ്റ്—മെന്റ് പ്ലാന്റിന്റെ നിര്‍മാണോദ്ഘാടനം കെ ഡി പ്രസേനന്‍ എംഎല്‍എ നിര്‍വഹിച്ചു. മുണ്ടൂര്‍ ഗ്രാമപ്പഞ്ചായത്തില്‍ ഗാസ് ക്രിമറ്റോറിയത്തിന് തറക്കല്ലിട്ടു.  ചിറ്റൂര്‍ തത്തമംഗലം നഗരസഭ 2016-17 വര്‍ഷത്തെ ശുചിത്വമിഷന്‍ ഫണ്ടും നഗരസഭ പ്ലാന്‍ ഫണ്ടും ഉപയോഗിച്ച് തത്തമംഗലം പാറക്കളം ഖരമാലിന്യ പ്ലാന്റില്‍ നിര്‍മിച്ചിട്ടുള്ള അജൈവ മാലിന്യ ശേഖരണ കേന്ദ്രത്തിന്റെ (എംസിഎഫ്) ഉദ്ഘാടനവും ജൈവമാലിന്യം അരിച്ചെടുക്കുന്നതിനുള്ള അരിപ്പയും നഗരസഭാ ചെയര്‍മാന്‍ ടി എസ് തിരുവെങ്കിടം  ഉദ്ഘാടനം ചെയ്തു. ശ്രീകൃഷ്ണപുരം ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ ബ്ലോക്കിലെ മുഴുവന്‍ ഗ്രാമപ്പഞ്ചായത്തുകളിലെയും  വീടുകളില്‍ പ്ലാസ്റ്റിക് മാലിന്യം ശേഖരിച്ചുവെയ്ക്കുതിനുള്ള പ്രത്യേകം സഞ്ചികളുടെ വിതരണവും 25 വിദ്യാലയങ്ങളില്‍ ഉപയോഗശൂന്യമായ ട്യൂബ് പേനകള്‍ സംഭരിക്കുന്നതിനുള്ള പെന്‍ പിന്‍ ബോക്—സുകളുടെ വിതരണവും ശുചിത്വമിത്ര അവാര്‍ഡ് വിതരണവും ജില്ലാ ഹരിതകേരളമിഷന്‍ ചെയര്‍മാനും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ കെ ശാന്തകുമാരി നിര്‍വഹിച്ചു.  ശ്രീകൃഷ്ണപുരം, എരുത്തേമ്പതി ഗ്രാമപ്പഞ്ചായത്തുകളില്‍ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു. ശ്രീകൃഷ്ണപുരം ഗ്രാമപ്പഞ്ചായത്ത് ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തന ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ നിര്‍വഹിച്ചു.എരുത്തേമ്പതി ഗ്രാമപ്പഞ്ചായത്തിന്റെ ഹരിതകര്‍മ സേനയുടെ രൂപവത്കരണം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് പൊന്നുരാജ് നിര്‍വഹിച്ചു. ജില്ലയില്‍ ഹരിതകര്‍മ സേനയുടെ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുന്നതിന് മുന്നോടിയായി സി.ഡി.എസ് ചെയര്‍പേഴ്—സന്‍മാര്‍, റിസോഴ്‌സ് പേഴ്സന്‍മാര്‍ ഉള്‍പ്പെട്ട 168 പേര്‍ക്ക് ശുചിത്വമിഷന്റെയും കുടുംബശ്രീ മിഷന്റെയും നേതൃത്വത്തില്‍ പരിശീലനം പൂര്‍ത്തിയാക്കി.   ഈമാസം 30 നുള്ളില്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ ഹരിതകര്‍മസേന രൂപവത്കരിച്ച് പരിശീലനം നല്‍കുന്നതിനുള്ള പരിപാടി ഹരിതകേരളം മിഷന്‍ തയ്യാറാക്കിയതായി ശുചിത്വമിഷന്‍ ജില്ലാ കോ-ഓഡിനേറ്റര്‍ അറിയിച്ചു.
Next Story

RELATED STORIES

Share it