Idukki local

ശിലായുഗ സംസ്‌കാരത്തിന്റെ കഥ പറഞ്ഞ് കൂമ്പന്‍പാറ ഫാത്തിമമാത എച്ച്എസ്എസ്



ഈജിപ്തിലെ പിരമിഡും പുരാതന നിര്‍മിതികളും പൗരാണിക ആയുധങ്ങള്‍, കാര്‍ഷികോപകരണങ്ങള്‍, നാണയങ്ങള്‍, ശിലാലിഖിതങ്ങള്‍ എല്ലാം ആരുമൊന്നു നോക്കിനിന്നുപോവും.  ഒറിജിനലിനെ വെല്ലുന്ന തരത്തിലാണ് വിദ്യാര്‍ഥികള്‍ ഇവ മനോഹരമായി പുനസൃഷ്ടിച്ചിരിക്കുന്നത്. കൂമ്പന്‍പാറ ഗേള്‍സ് ഹയര്‍ സ്‌ക്കന്‍ഡറി സ്‌കൂളിലെ ശ്രീരഞ്ജിനി സി എസും മീനു സി മാത്യുവും ഹൈസ്‌കൂള്‍ സോഷ്യല്‍ സ്റ്റഡീസ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. തെര്‍മോകോള്‍, ഹാര്‍ഡ് ബോര്‍ഡ് തുടങ്ങിയ കുറഞ്ഞ തുകയില്‍ സംഘടിപ്പിക്കാവുന്ന വസ്തുക്കള്‍ ഉപയോഗിച്ചാണ് ഈ കുട്ടികള്‍ നാഗരികതയുടെ- സംസ്‌കാരത്തിന്റെ ഈടുവയ്പ്പുകള്‍ പുനസൃഷ്ടിച്ചത്. ചൈനീസ്- ജാപ്പനീസ് ലിഖിതങ്ങള്‍ വരെ ഇവര്‍ സമാഹരിച്ച് മേളയില്‍ പ്രദര്‍ശിപ്പിച്ചു. ശിലായുഗ മാനവന്‍ വേട്ടയാടാന്‍ ഉപയോഗിച്ച കല്ലിലും തടിയിലും തീര്‍ത്ത ആയുധങ്ങള്‍, കക്കകള്‍, ശംഖുകള്‍ തുടങ്ങി ഒട്ടേറെ വസ്തുക്കള്‍ ഇവരുടെ മേളയിലുണ്ടായിരുന്നു. അധ്യാപകരുടെ മേല്‍നോട്ടത്തില്‍ ഒരാഴ്ച കൊണ്ടാണ് ഇതിന്റെ നിര്‍മാണം പൂര്‍ത്തായാക്കിയതെന്ന് ശ്രീരഞ്ജിനിയും മീനുവും പറഞ്ഞു.
Next Story

RELATED STORIES

Share it