thiruvananthapuram local

ശിഥിലീകരിണ ശ്രമങ്ങളെ മതപണ്ഡിതര്‍ ഗൗരവത്തിലെടുക്കണമെന്ന്



തിരുവനന്തപുരം:  മുസ്്‌ലിം ഐക്യം തകര്‍ത്ത് സമുദായത്തെ ശിഥിലീകരിക്കാനുളള ഫാഷിസ്റ്റ് ശക്തികളുടെ ഗൂഢ ശ്രമങ്ങളെ മത പണ്ഡിതര്‍ കൂടുതല്‍ ഗൗരവമായി കാണണമെന്ന് കേരളാ ഖത്തീബ്‌സ് ആന്റ്് ഖാസി ഫോറം ജനറല്‍ സെക്രട്ടറി പാച്ചല്ലൂര്‍ അബ്ദുസ്സലീം മൗലവി. ഓള്‍ ഇന്ത്യാ ഇമാംസ് കൗണ്‍സില്‍ ജില്ലാ സമിതി ബാലരാമപുരത്ത് സംഘടിപ്പിച്ച റമദാന്‍ സംഗമവും ബദര്‍ അനുസ്മരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനാധിപത്യ ഇന്ത്യയുടെ മതേതര പാരമ്പര്യത്തെയും ഫെഡറല്‍ സംവിധാനത്തെയും തകര്‍ക്കാന്‍ കച്ചകെട്ടിയിറങ്ങിയിരിക്കുന്ന ദുശ്ശക്തികള്‍ ഇസ്്്‌ലാമിക പ്രമാണങ്ങളെ ദുര്‍വ്യാഖ്യാനം ചെയ്യാന്‍ പോലും ദാര്‍ഷ്ട്യം കാണിക്കുന്നത് മുസ്്‌ലിംകളെ  തമ്മിലടിപ്പിക്കാന്‍ ഉദ്ദ്യേശിച്ചുതന്നെയാണ്. ഇസ്്‌ലാമിക സമൂഹം ഒരേ മനസ്സോടെ നിലകൊളളാന്‍ തയ്യാറായാല്‍ സൃഷ്ടാവിന്റെ ഭാഗത്ത് നിന്നും അത്ഭുതകരമായ സഹായത്തിന്റെ പ്രവാഹമുണ്ടാവുമെന്നാണ് ബദര്‍ പഠിപ്പിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജില്ലാ പ്രസിഡന്റ് കടയ്ക്കല്‍ എം ശിഹാബുദ്ദീന്‍ മൗലവി അധ്യക്ഷത വഹിച്ചു. സംസ്ഥാന ട്രഷറര്‍ വി എം ഫത്തഹുദ്ദീന്‍ റഷാദി വിഷയാവതരണം നടത്തി. ചികില്‍സാ ധനസഹായം ബാലരാമപുരം വലിയ പളളി ജമാഅത്ത് പ്രസിഡന്റ് എം എ ഇബ്‌റാഹീം വിതരണം ചെയ്തു. ജനറല്‍ സെക്രട്ടറി സജീദ് മന്നാനി, മൗലവി അന്‍വര്‍ മന്നാനി, പനവൂര്‍ മസ്ഊദ് ബാഖവി, നാസിമുദ്ദീന്‍ ബാഖവി, സുലൈമാന്‍ മൗലവി സംബന്ധിച്ചു.
Next Story

RELATED STORIES

Share it