Cricket

ശാഹിദ് അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നു

ശാഹിദ് അഫ്രീദിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റുന്നു
X
Shahid Afridi

ഇസ് ലാമാബാദ്: പാക്കിസ്താന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ശാഹിദ് അഫ്രീദിയെ ലോക ട്വാന്റി 20 മല്‍സരത്തിന് ശേഷം ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് നീക്കം ചെയ്യുന്നുമെന്ന് പാക് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ സഹാര്യര്‍ ഖാന്‍.
ശനിയാഴ്ച കൊല്‍കത്തയില്‍ നടന്ന ഇന്ത്യ-പാക്കിസ്താന്‍ മല്‍സരത്തില്‍ പാക് ടീമിന്റെ പ്രകടനം വളരെ നിരാശാജനകമായിരുന്നുവെന്നും മല്‍സരത്തില്‍ അഫ്രീദിയുടെ പ്രകടനത്തില്‍ ബോര്‍ഡിന് വ്യക്തമായ അതൃപ്തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ക്യാപ്റ്റനായ അഫ്രീദിയെ നിലനിര്‍ത്താന്‍ പാക് ക്രിക്കറ്റ് ബോര്‍ഡിന് താല്‍പര്യമില്ലെന്നും ലാഹോറില്‍ വിളിച്ച് ചേര്‍ത്ത വാര്‍ത്ത സമ്മേളനത്തില്‍ ഖാന്‍ വ്യക്തമാക്കി. [related]

Next Story

RELATED STORIES

Share it