ernakulam local

ശാസ്ത്ര കൗതുകങ്ങളെ തൊട്ടറിഞ്ഞ് വിദ്യാര്‍ഥികള്‍ക്കായി പരീക്ഷണക്കളരി

മൂവാറ്റുപുഴ: സര്‍വ ശിക്ഷാ അഭിയാന്‍ ബിആര്‍സി മുവാറ്റുപുഴയുടെ ആഭിമുഖ്യത്തില്‍ യുപി വിഭാഗം വിദ്യാര്‍ഥികള്‍ക്കായി ഗവ. ടൗണ്‍ യുപി സ്‌കൂളില്‍വച്ച് ശാസ്ത്ര പരീക്ഷണക്കളരി സംഘടിപ്പിച്ചു. കുട്ടികളില്‍ ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനും നിത്യജീവിതവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ നേരില്‍ കാണുന്നതിനും വേണ്ടിയാണ് പരീക്ഷണക്കളരി സംഘടിപ്പിച്ചത്. കുട്ടികള്‍ക്കായി നടത്തിയ ശാസ്ത്ര പരീക്ഷണ മല്‍സരത്തില്‍ സെന്റ്. ജോസഫ് ഹൈസ്‌കൂള്‍ ആരക്കുഴ ഒന്നാം സ്ഥാനവും, എന്‍എസ്എസ് ഹൈസ്‌കൂള്‍ മണ്ണൂര്‍ രണ്ടാം സ്ഥാനവും, ഗവ. ഈസ്റ്റ് ഹൈസ്‌കൂള്‍ മൂന്നാം സ്ഥാനവും നേടി.
നിത്യ ജീവിതവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളാണ് കുട്ടികള്‍ അവതരിപ്പിച്ചത്. മൂവാറ്റുപുഴ മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി കെ ബാബുരാജ് പരീക്ഷണക്കളരി ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ പ്രമീള ഗിരീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു.
മോഹനന്‍, കെ കെ ഭാസ്‌കരന്‍ ക്ലാസ്സുകള്‍ നയിച്ചു. ട്രെയിനര്‍ കെ എം നൗഫല്‍ സ്വാഗതവും മാരിഷാപോള്‍ സി നന്ദിയും രേഖപ്പെടുത്തി. മുവാറ്റുപുഴ ഉപജില്ലയിലെ മുഴുവന്‍ സ്‌കൂളുകളും പങ്കെടുത്ത പരീക്ഷണക്കളരി കുട്ടികള്‍ ഏറെ ആവേശത്തോടെയാണ് ഏറ്റെടുത്തത്.
Next Story

RELATED STORIES

Share it