ശസ്ത്രക്രിയയുടെ പേരില്‍ സ്വകാര്യ ആശുപത്രി കബളിപ്പിച്ചു; അനേ്വഷണത്തിന് ഉത്തരവ്

തിരുവനന്തപുരം: മൂത്രാശയ കല്ലിന് ശസ്ത്രക്രിയ നടത്തിയെന്ന് അവകാശപ്പെട്ട് 60,000 രൂപയോളം ഈടാക്കിയ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിക്കും യൂറോളജിസ്റ്റിനുമെതിരേ അനേ്വഷണത്തിനു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ഉത്തരവ്. കമ്മീഷന്‍ ആക്റ്റിങ് അധ്യക്ഷന്‍ പി മോഹനദാസാണ് ഉത്തരവിട്ടത്. ഒരുമാസത്തിനകം അനേ്വഷണ റിപോര്‍ട്ട് സമര്‍പ്പിക്കണം.
വാട്‌സ്ആപ്പ് സന്ദേശമായി മനുഷ്യാവകാശ കമ്മീഷന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കമ്മീഷന്‍ സ്വമേധയാ നടപടിയെടുത്തത്. ഗള്‍ഫില്‍ ജോലിചെയ്യുന്ന യുവാവാണ് പരാതിക്കാരന്‍. മൂത്രാശയ കല്ലിനെ തുടര്‍ന്ന് തിരുവനന്തപുരം കിള്ളിപ്പാലത്തെ പ്രമുഖ സ്വകാര്യ ആശുപത്രിയിലെത്തി. തന്നെ പരിശോധിച്ച  ഡോ. ഗോപകുമാര്‍ സര്‍ജറിക്ക് നിര്‍ദേശിച്ചു. ശസ്ത്രക്രിയക്ക് ശേഷം പിറ്റേന്ന് വിട്ടയച്ചു. കല്ല് നീക്കംചെയ്ത ശേഷം സ്റ്റെന്റ് ഘടിപ്പിച്ചിട്ടുണ്ടെന്നും പറഞ്ഞു. എന്നാല്‍ വേദനയ്ക്ക് ശമനമുണ്ടാവാത്തതിനെ തുടര്‍ന്ന് മറ്റൊരു ആശുപത്രിയില്‍ പരിശോധിച്ചു. ശസ്ത്രക്രിയയില്‍ കല്ല് നീക്കംചെയ്തിട്ടില്ലെന്ന് കണ്ടെത്തി. ഒരുലക്ഷത്തോളം രൂപ ചെലവായതായി പരാതിക്കാരന്‍ പറയുന്നു.
Next Story

RELATED STORIES

Share it