ശരത് യാദവിനെ അയോഗ്യനാക്കിയ നടപടിയെ ചോദ്യം ചെയ്ത് യെച്ചൂരി

ന്യൂഡല്‍ഹി: ജനതാദള്‍ യു നേതാക്കളും രാജ്യസഭാംഗങ്ങളുമായ ശരത് യാദവിനെയും അലി അന്‍വറിനെയും എംപി സ്ഥാനത്ത് നിന്ന് അയോഗ്യരാക്കിയ നടപടിക്കെതിരേ പ്രതിഷേധം ശക്തമാവുന്നു. രാജ്യസഭാ ചെയര്‍മാനായ ഉപരാഷ്ട്രപതി എം വെങ്കയ്യനായിഡുവിന്റെ തീരുമാനത്തിനെതിരെയാണ് വിവിധ രാഷ്ട്രീയ കക്ഷികള്‍ രംഗത്തെത്തിയത്.
ബിഹാറിലെ മതേതര സഖ്യം വിട്ട് ബിജെപിയോടൊപ്പം ചേര്‍ന്ന് സര്‍ക്കാരുണ്ടാക്കിയ നിതീഷ് കുമാറിന്റെ നിലപാട് ചോദ്യംചെയ്ത് പരസ്യമായി വിമതപ്രവര്‍ത്തനം നടത്തിയതിനെ തുടര്‍ന്നു നിതീഷ് വിഭാഗം നല്‍കിയ പരാതിയിന്‍മേലായിരുന്നു ഉപരാഷ്ട്രപതിയുടെ നടപടി. ഗുജറാത്ത് അസംബ്ലി തിരഞ്ഞെടുപ്പിനു ശേഷം പുതിയ പാര്‍ട്ടി രൂപീകരിക്കുമെന്ന് ശരത് യാദവ് വിഭാഗം നേരത്തെ വ്യക്തമാക്കിയിരുന്നു. ഗുജറാത്തില്‍ കോണ്‍ഗ്രസ് സഖ്യത്തോടൊപ്പം നിന്ന് ജനവിധി തേടുകയാണ് യാദവ് വിഭാഗം.
അതേസമയം, ശരത് യാദവിനെയും അന്‍വര്‍ അലിയെയും രാജ്യസഭാംഗത്വത്തില്‍ അയോഗ്യനാക്കിയതിനെ എതിര്‍ത്ത് ഇടതുപാര്‍ട്ടികള്‍. ശരത് യാദവിനെയും അന്‍വര്‍ അലിയെയും രാജ്യസഭയില്‍ നിന്നും അയോഗ്യരാക്കിയതു ദൗര്‍ഭാഗ്യകരമാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. എതിര്‍പാര്‍ട്ടിയില്‍ ചേര്‍ന്നെന്ന പരാതിയില്‍ ശരത് യാദവിനെ അയോഗ്യനാക്കിയതു ശരിയായില്ലെന്ന് സിപിഐ ജനറല്‍ സെക്രട്ടറി എസ് സുധാകര്‍ റെഡ്ഡിയും വിമര്‍ശിച്ചു.
എന്നാല്‍, ശരത് യാദവിന്റെ കാര്യത്തില്‍ അത്തരം അയോഗ്യതയില്ല. വ്യക്തിപരമായ നേട്ടത്തിനായി ശരത് യാദവ് മറ്റൊരു പാര്‍ട്ടിയിലും ചേര്‍ന്നിട്ടില്ല. ഭൂരിപക്ഷം എംപിമാരും എംഎല്‍എമാരും നിതീഷിനൊപ്പമാണെങ്കിലും ജെഡിയുവിന്റെ ഭൂരിഭാഗം സംസ്ഥാന യൂനിറ്റുകളും ശരത് യാദവിനൊപ്പമാണ്.
Next Story

RELATED STORIES

Share it