Kottayam Local

ശബരിമല ഇടത്താവളങ്ങള്‍ പ്ലാസ്റ്റിക് മുക്തമാക്കാന്‍ ക്രമീകരണങ്ങളൊരുക്കുന്നു

കോട്ടയം: ജില്ലയിലെ ശബരിമല ഇടത്താവളങ്ങള്‍ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കാന്‍ ഇടത്താവളങ്ങളായ ക്ഷേത്രം അധികൃതരുടെ പങ്കാൡത്തതോടെ ജില്ലാ ഭരണകൂടം  ക്രമീകരണങ്ങളൊരുക്കുന്നു. കലക്ടര്‍ യു വി ജോസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ക്ഷേത്രം ഭാരവാഹികളടേയും ഉദ്യോഗസ്ഥരുടേയും യോഗം ഇതു സംബന്ധിച്ചുള്ള കര്‍മ പരിപാടികള്‍ക്ക് രൂപം നല്‍കി. കടുത്തുരുത്തി, വൈക്കം, ഏറ്റുമാനൂര്‍, തിരുനക്കര, കടപ്പാട്ടൂര്‍ , എരുമേലി ക്ഷേത്രങ്ങളിലെത്തുന്ന ശബരിമല തീര്‍ത്ഥാടകരില്‍ നിന്നും അവര്‍  പൂജാസാധനങ്ങളും ആഹാരസാധനങ്ങളും മറ്റും കൊണ്ടുവരുന്ന പ്ലാസ്റ്റിക് സഞ്ചി വാങ്ങി പകരം തുണി സഞ്ചി നല്‍കും. ജില്ലാശുചിത്വ മിഷന്റെ നേതൃത്വത്തില്‍  തയ്യാറാക്കുന്ന അയ്യപ്പന്റെ ചിത്രമുള്ള തുണിസഞ്ചികള്‍  തീര്‍ത്ഥാടകര്‍ക്ക് ലഭ്യമാക്കുന്നതിന് ഇടത്താവളങ്ങളില്‍ പ്രത്യേക കൗണ്ടറുകള്‍ തുറക്കും. കുടിവെള്ളക്കുപ്പികള്‍ ഒരുപാടെണ്ണം വാങ്ങി  ഉപയോഗിക്കുന്നത്് തടയുന്നതിന് തീര്‍ത്ഥാടകരുടെ കൈയിലുള്ള കുപ്പികളില്‍ കുടിവെള്ളം നിറച്ചെടുക്കുന്നതിനും ഇവിടെ സൗകര്യമൊരുക്കും. ഇത്തരം സൗകര്യങ്ങള്‍ ഒരുക്കിയിട്ടുള്ള വിവരം ക്ഷേത്രങ്ങളിലും റെയില്‍വേസ്‌റ്റേഷന്‍ ,ബസ്സ്റ്റാന്റ് എന്നിടങ്ങളിലും വിവിധ ഭാഷകളില്‍ അനൗണ്‍സ്‌മെന്റ് നടത്തും. ഇടത്താവളങ്ങളിലും  റെയില്‍വേസ്‌റ്റേഷന്‍, ബസ്സ്റ്റാന്‍ഡ് എന്നിവിടങ്ങളില്‍  തീര്‍ത്ഥാടകരില്‍നിന്നും ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങള്‍  ശുചിത്വ കോട്ടയം പദ്ധതിയുമായി സഹകരിക്കുന്ന ക്ലീന്‍കേരള കമ്പനിക്ക് കൈമാറാനാണ് ജില്ലാഭരണകൂടത്തിന്റെ തീരുമാനം. കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ആര്‍ഡിഒ കെ എസ് സാവിത്രി, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി രമേഷ്‌കുമാര്‍, ശുചിത്വ മിഷന്‍ ജില്ലാ കോഡിനേറ്റര്‍ ഷിനോ പി എസ് സംബന്ധിച്ചു.
Next Story

RELATED STORIES

Share it