ശബരിമലയില്‍ ആധുനിക അരവണ പ്ലാന്റ് പ്രവര്‍ത്തനം ആരംഭിച്ചു

ശബരിമല: ശബരിമല ശ്രീഅയ്യപ്പ ക്ഷേത്രത്തില്‍ പുതിയതായി സ്ഥാപിച്ച അരവണ പ്ലാന്റിന്റെ സ്വിച്ച് ഓണ്‍ കര്‍മം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍, പ്ലാന്റ് സ്‌പോണ്‍സര്‍ ചെയ്ത പ്രമുഖ വ്യവസായി രവി പിള്ള എന്നിവര്‍ ചേര്‍ന്നു നിര്‍വഹിച്ചു. ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് വിളക്കു തെളിച്ചാണ് ചടങ്ങുകള്‍ ആരംഭിച്ചത്.
ശബരിമല മേല്‍ശാന്തി എ വി ഉണ്ണികൃഷ്ണന്‍ നമ്പൂതിരി, ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ എന്‍ വാസു, സ്‌പെഷ്യല്‍ കമ്മീഷണര്‍ എം മനോജ്, ധനലക്ഷ്മി ബാങ്ക് ചീഫ് ജനറല്‍ മാനേജര്‍ മണികണ്ഠന്‍, ശബരിമല എക്‌സിക്യൂട്ടീവ് ഓഫിസര്‍ വി എന്‍ ചന്ദ്രശേഖരന്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അജിത് കുമാര്‍, പിആര്‍ഒ മുരളി, അസി. എന്‍ജിനീയര്‍മാരായ രാജേഷ് മോഹന്‍, ഹരീഷ്, സുനില്‍, അഡ്മിനിസ്‌ട്രേറ്റീവ് ഓഫിസര്‍ ദിലീപ്, അസി. എക്‌സി. ഓഫിസര്‍ എ ബാബു സംബന്ധിച്ചു.
നാലു കോടി രൂപ വിലയുള്ള അരവണ പ്ലാന്റിനു മണിക്കൂറില്‍ ശരാശരി 15,000 മുതല്‍ 18,000 വരെ കണ്ടെയ്‌നര്‍ നിറയ്ക്കാനും അടയ്ക്കാനും കഴിയും. ഒരു ദിവസം മൂന്നര ലക്ഷം കെണ്ടയ്‌നര്‍. ഇറ്റലിയിലെ സില്ലി-ബെല്ലിനി കമ്പനി നിര്‍മിച്ച ഈ മെഷീന്‍ പൂര്‍ണമായും ഓട്ടോമാറ്റിക്കാണ്.
Next Story

RELATED STORIES

Share it