ശബരിമലയിലെ ക്രമക്കേട് : ഹരജി ഫയലില്‍ സ്വീകരിച്ചു
BY fousiya sidheek13 May 2017 3:34 AM GMT
fousiya sidheek13 May 2017 3:34 AM GMT
തിരുവനന്തപുരം: ശബരിമലയിലേക്ക് സാധനങ്ങള്‍ വാങ്ങിയതില്‍ ക്രമക്കേട് നടത്തിയ കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരേ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട ഹരജി ഫയലില്‍ സ്വീകരിച്ചു. തിരുവനന്തപുരം പ്രത്യേക വിജിലന്‍സ് കോടതിയിലാണ് പത്തനംതിട്ട സ്വദേശി എം ആര് ബൈജു ഹരജി നല്‍കിയത്.ഒരുകോടി എണ്‍പത്തി ഏഴ് ലക്ഷം രൂപയുടെ ക്രമക്കേട് നടത്തിയെന്നാണ് ഹരജിയിലെ ആരോപണം. 2013-15 മകരവിളക്ക് സമയത്ത് പാത്രങ്ങളും സാധനങ്ങളും വാങ്ങിയതില്‍ കൃത്യമായി ബില്ലുകള്‍ തയ്യാറാക്കി സാമ്പത്തിക ക്രമക്കേട് നടത്തി. ശ്രീ മുരുകന് എന്ന ഇല്ലാത്ത ഏജന്‍സി വഴി സാധനങ്ങള്‍ വാങ്ങിയതായി കണക്കുകള്‍ കാണിച്ചുവെന്നും ഹരജിക്കാരന് ചൂണ്ടിക്കാട്ടുന്നു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണര്, സെക്രട്ടറി വി എസ് ജയകുമാര്‍, ദേവസ്വം ബോര്‍ഡ് ഓഡിറ്റ് അസി. സെക്രട്ടറി ടി കെ പ്രസാദ് എന്നിവരാണ് എതിര്‍കക്ഷികള്‍.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT