ശബരിമലയിലെ കൊടിമരത്തിന് കേടുപറ്റിയ സംഭവം: ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി പോലീസും ദേവസ്വവും

ശബരിമലയിലെ കൊടിമരത്തിന് കേടുപറ്റിയ സംഭവം: ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറി പോലീസും ദേവസ്വവും
X


പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊടിമരത്തിന് കേട് വരുത്തിയ സംഭവത്തില്‍ ഉത്തരവാദിത്യത്തില്‍ നിന്നും ഒഴിയാനുള്ള വെഗ്രതയിലാണ് പോലീസും ദേവസ്വം ബോര്‍ഡും. കൊടിമര പ്രതിഷ്ഠാ  ദിനം തന്നെ സ്വര്‍ണ്ണ കൊടിമരത്തിന് കേട് വന്നതായി പ്രദ്ധയില്‍ പെട്ട ഉടന്‍ തന്നെ പോലീസ് ശക്തമായ അന്വേഷണം ആരംഭിക്കുകയും മണിക്കറുകള്‍ക്കകം ഉത്തരവാദികളായവരെ പിടികൂടുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ സംഭവത്തിന് പിന്നില്‍ ഗൂഡാലോചന ഇല്ലെന്നാണ് മനസ്സിലാക്കിയതെങ്കിലും  വിശദമായ അന്വേഷണത്തിനായി പോലീസ് സംഘം അന്ധാ പ്രദേശിലേക്കും പോയിട്ടുണ്ട്. എന്നാല്‍ എന്ന ര കോടിയോളം രൂപ ചിലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ സ്വര്‍ണ്ണ കൊടിമരത്തിന് ഒരു സുരക്ഷാ വേലി പോലും നിര്‍മ്മിക്കാതെ കൊടിമര പ്രതിഷ്ഠക്ക് എത്തിച്ചേരുന്ന ആയിരങ്ങള്‍ക്ക് ഇഷ്ടം പോലെ പെരുമാറാന്‍ അവസരമുണ്ടാക്കിയതിന് ആരാവും ഉത്തരവാദി എന്ന ചോദ്യത്തിന് ദേവസ്വം അധികൃതര്‍ ഭക്തജനങ്ങളോട് സമാധാനം പറയേണ്ടി വരും. വിവിധ പ്രദേശങ്ങളില്‍ നിന്നെത്തുന്ന ഭക്തജനങ്ങള്‍ അവരവരുടെ പ്രദേശങ്ങളിലെ ആചാരാനുഷ്ഠാനങ്ങള്‍ക്കനുസരിച്ച് വിവിധ പൂജാദ്രവ്യങ്ങളും സമര്‍പ്പിക്കാറുണ്ട്. കൊടിമരത്തില്‍ മെര്‍ക്കറി വീഴ് സംഭവം ആചാരാനുഷ്ഠാനങ്ങളുടെ ഭാഗമായി ഭക്തര്‍ എന്ന നിലയില്‍ ചെയ്തതാണെങ്കില്‍ ഈ ഭക്തര്‍ക്ക് ജയില്‍ വാസം അനുഭവിച്ചതടക്കം അനുഭവിക്കേണ്ടി വന്ന ബുദ്ധിമുട്ടുകളില്‍ നിന്ന് ദേവസ്വം അധികൃതര്‍ക്ക് ഒഴിഞ്ഞ് മാറാന്‍ കഴിയില്ല.
Next Story

RELATED STORIES

Share it