Kollam Local

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വനം വകുപ്പ് തടസ്സമാകില്ല:വനം മന്ത്രി



പത്തനാപുരം:ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ക്ക് വനം വകുപ്പ് തടസ്സമാകില്ലന്നും ബലിതര്‍പ്പണം നടത്തുന്നതിന് കൂടുതല്‍ സൗകര്യം ഒരുക്കി നല്‍കുമെന്നും വനം മന്ത്രി കെ രാജു പറഞ്ഞു. പട്ടാഴി ദേവീക്ഷേത്രത്തില്‍ ചെമ്പോല പൊതിഞ്ഞ നാലമ്പലത്തിന്റെ സമര്‍പ്പണ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനുഷ്ഠാനങ്ങള്‍ക്ക് വനം വകുപ്പ് തടസ്സം നില്‍ക്കുന്നതായുള്ള ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ഭക്തര്‍ക്ക് എല്ലാവിധ സൗകര്യവും ഒരുക്കും. എല്ലാ ആരാധനാലയങ്ങളും സംരക്ഷിക്കേണ്ടത് അനിവാര്യമാണ്. വിശ്വാസികളെ മാനിക്കുന്ന തീരുമാനം സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. ചൊമ്പോല പൊതിഞ്ഞ നാലമ്പല സമര്‍പ്പണം ചലച്ചിത്ര താരവും എംപിയുമായ സുരേഷ് ഗോപി നിര്‍വഹിച്ചു . പ്രസിഡന്റ് എ ആര്‍ അരുണ്‍,ജനറല്‍ സെക്രട്ടറി കെ ആര്‍ കര്‍മ്മചന്ദ്രന്‍ പിള്ള, എന്‍ വാസു, എസ് ആര്‍ ശ്രീജയന്‍, ടി ബാലക്യഷ്ണന്‍, ബി ഹരീഷ് കുമാര്‍ സംസാരിച്ചു .
Next Story

RELATED STORIES

Share it