ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്

ശനിയാഴ്ച സംസ്ഥാനത്ത് വാഹന പണിമുടക്ക്
X
കൊച്ചി: മോട്ടോര്‍ വാഹന നിയമ ഭേദഗതി ബില്ല് ജനുവരി 5നു രാജ്യസഭയില്‍ അവതരിപ്പിക്കുന്നപക്ഷം 6ന് സംസ്ഥാനവ്യാപകമായി വാഹന പണിമുടക്ക് നടത്താന്‍ സംയുക്ത സമരസമിതി തീരുമാനം.



നിയമ ഭേദഗതി പ്രാബല്യത്തിലായാല്‍ ഓട്ടോറിക്ഷ, ടാക്‌സി, സ്വകാര്യ ബസ്, കെഎസ്ആര്‍ടിസി, ചരക്കുകടത്ത് വാഹനങ്ങള്‍, ഓട്ടോമൊബൈല്‍ വര്‍ക്ക്‌ഷോപ്പ്, സ്‌പെയര്‍പാര്‍ട്‌സ് നിര്‍മാണ-വിപണനശാലകള്‍, ഡ്രൈവിങ് സ്‌കൂളുകള്‍ തുടങ്ങി ഈ മേഖലയെ ആശ്രയിച്ച് മാത്രം പണിയെടുക്കുന്ന ലക്ഷക്കണക്കിനു തൊഴിലാളികളും തൊഴിലുടമകളും പെരുവഴിയിലാവുമെന്ന് സംയുക്ത സമരസമിതി ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ രണ്ടു വര്‍ഷമായി ഇതിനെതിരേ സമരം നടത്തിവരുന്നു. ഗതാഗത മേഖല ഒന്നാകെ രാജ്യത്ത് സ്വകാര്യ കുത്തകകളുടെ കൈപ്പിടിയിലാകുന്നതിനെതിരേ പണിമുടക്കിനു മുന്നോടിയായി 5നു സംസ്ഥാനവ്യാപകമായി പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടത്തും. സമരം വിജയിപ്പിക്കാന്‍ എല്ലാ വിഭാഗങ്ങളുടെയും സഹകരണം ഉണ്ടാവണമെന്നും സംയുക്ത സമരസമിതി യോഗം അഭ്യര്‍ഥിച്ചു. അവിചാരിത തടസ്സങ്ങളൊന്നുമില്ലെങ്കില്‍ ബില്ല് 5ന് പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ഉറപ്പായിട്ടുണ്ട്.
Next Story

RELATED STORIES

Share it