'ശക്തിമാന്' മരണത്തിന് കീഴടങ്ങി
BY Sumeera SMR20 April 2016 7:25 PM GMT
Sumeera SMR20 April 2016 7:25 PM GMT
ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രിക്കെതിരായ പ്രക്ഷോഭത്തിനിടെ ബിജെപി എംഎല്‍എ ഗണേഷ് ജോഷി കാല് തല്ലിയൊടിച്ച അശ്വാരൂഡ സേനയിലെ കുതിര 'ശക്തിമാന്' മരണത്തിനു കീഴടങ്ങി. 13 വയസ്സുള്ള കുതിര ഇന്നലെ വൈകീട്ട് 5.30ഓടെ ചത്തതായി ഡെറാഡൂണ്‍ എസ്എസ്പി സദാനന്ദ് ദത്തെ സ്ഥിരീകരിച്ചു. പരിക്കിനെത്തുടര്‍ന്ന് പിന്കാല് മുറിച്ചുമാറ്റി കൃത്രിമക്കാല്‍ ഘടിപ്പിച്ചിരുന്നു. പൂര്‍ണ ആരോഗ്യസ്ഥിതിയിലേക്കു തിരിച്ചുവരുമെന്ന പ്രതീക്ഷയ്ക്കിടെ അണുബാധ പടര്‍ന്നതാണു മരണത്തിനു കാരണം. കഴിഞ്ഞമാസം 14ന് ബിജെപി നടത്തിയ റാലിക്കിടെയാണ് ശക്തിമാനു ഗുരുതര പരിക്കേറ്റത്. നിയമസഭാ മന്ദിരത്തിനടുത്ത് സമരക്കാരും പോലിസും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ ഗണേഷ് ജോഷി എംഎല്‍എ കുതിരയുടെ കാല് തല്ലിയൊടിക്കുകയായിരുന്നു. സംഭവത്തില്‍ എംഎല്‍എയെ അറസ്റ്റ് ചെയ്തു ജാമ്യത്തില്‍ വിട്ടിരുന്നു.
Next Story
RELATED STORIES
കള്ളന്മാർക്ക് രക്ഷപ്പെടാൻ പഴുതുകളുള്ള ജനാധിപത്യം, ഇന്ത്യ അടുത്തൊന്നും...
26 April 2024 8:00 AM GMTമതേതര ഇന്ത്യയെ കാക്കാനും വർഗീയത എതിർക്കാനും ജനം എൽഡിഎഫിനൊപ്പം...
26 April 2024 7:58 AM GMTകോഴിക്കോട് യുവാവിന് കുത്തേറ്റു; ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന്...
26 April 2024 7:57 AM GMTജയിലില്‍ കഴിയുന്ന നേതാക്കളെ താരപ്രചാരകരാക്കി എഎപി; കെജ്രിവാളിന്റെ...
26 April 2024 7:03 AM GMTകേന്ദ്ര-സംസ്ഥാന സർക്കാരുകളോടുള്ള പ്രതിഷേധം തിരഞ്ഞെടുപ്പിൽ...
26 April 2024 6:46 AM GMTരാജ്യത്തുടനീളം കോണ്‍ഗ്രസ് അനുകൂല സാഹചര്യമെന്ന് ജയറാം രമേശ്
26 April 2024 6:29 AM GMT