Kollam Local

ശക്തമായ മഴ : ഇരുനില വീട് നിലംപൊത്തി



ചന്ദനത്തോപ്പ്: ശക്തമായ മഴയെ തുടര്‍ന്ന് ഇരുനില വീട് തകര്‍ന്നു വീണു. കരിക്കോട് സാരഥി ജങ്ഷന് സമീപം പട്ടാണിച്ചിറയില്‍ അനീഷ് ഭവനത്തില്‍ അയ്യപ്പന്‍ മേശിരിയുടെ വീടാണ് തകര്‍ന്നു വീണത്. ഇന്നലെ വൈകീട്ട് മൂന്നോടെയാണ് സംഭവം. ഇരുനില വീടിന്റെ മുകളിലത്തെ നിലയിലെ രണ്ടു ബെഡ് റൂം സ്‌റ്റെയര്‍കേസ് റൂം, താഴത്തെ നിലയിലെ ഹാള്‍ ഉള്‍പ്പടെയാണ് തകര്‍ന്നത്. അടുക്കളയോട് ചേര്‍ന്ന് ഇടമുറിയിലുണ്ടായിരുന്ന ഗൃഹനാഥ മല്ലിക, മക്കളായ അജീഷ്, അഹല്യ എന്നിവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അധികം കാലപ്പഴക്കമില്ലാത്ത വീടാണ് തകര്‍ന്നത്. അടുക്കളയും ഇടമുറിയും എപ്പോള്‍ വേണമെങ്കിലും തകര്‍ന്ന് വീഴുന്ന അവസ്ഥയിലാണ്. വിവരമറിഞ്ഞ് കിളികൊല്ലുര്‍ പോലിസ്, ഫയര്‍ഫോഴ്‌സ് വിഭാഗങ്ങള്‍ എത്തിച്ചേര്‍ന്നിരുന്നു. പോലിസുകാരാണ് വീട്ടിനുള്ളിലെ സാധനങ്ങളും മറ്റും സുരക്ഷിതമായി മാറ്റിയത്. വില്ലേജ് ഓഫിസ് അധികൃതര്‍ വീട്ടിലെത്തി നാശനഷ്ടങ്ങള്‍ വിലയിരുത്തി.കോര്‍പറേഷന്‍ കൗണ്‍സിലര്‍ എ നിസാര്‍, രാഷ്ട്രീയകക്ഷി നേതാക്കള്‍ എന്നിവര്‍ വീട് സന്ദര്‍ശിക്കുകയും സര്‍ക്കാര്‍ അടിയന്ത സഹായം നല്‍കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
Next Story

RELATED STORIES

Share it