Kottayam Local

ശക്തമായ കാറ്റും മഴയും : ഈരാറ്റുപേട്ടയില്‍ നിരവധി വീടുകള്‍ തകര്‍ന്നു



ഈരാറ്റുപേട്ട: ഇന്നലെയുണ്ടായ ശക്തമായ കാറ്റില്‍ ഇളപ്പുങ്കല്‍ പ്രദേശത്ത് നിരവധി വീടുകള്‍ തകര്‍ന്നു. തീക്കോയി, ഞണ്ടുകല്ല്, ആനിയിളപ്പ്, നടയ്ക്കല്‍, പ്രദേശങ്ങളില്‍ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റില്‍ നിരവധി മരങ്ങളും കടപുഴകി, റബര്‍, കപ്പ, വാഴ, തേക്ക്, ആഞ്ഞിലി എന്നിവയും ഒടിഞ്ഞുവീണു. നിരവധി സ്ഥലങ്ങളില്‍ ഇന്നലെ ഉണ്ടായ കാറ്റില്‍ നാശം വിതച്ചിട്ടുണ്ട്. കബീര്‍ പടിപ്പുര, ഇബ്രാഹിം കറുകാഞ്ചേരില്‍, സനില്‍ മോനിപ്പള്ളി, നിസാമുദ്ദീന്‍ പള്ളിപ്പാറ, ബഷീര്‍ പള്ളിപ്പാറ, കനി മുരിക്കോലി, കാവുങ്കല്‍ റജി, ആസാരി പറമ്പില്‍, കുമാരന്‍ മണി, വട്ടക്കയം മജീദ്, വൈരം മൂട്ടില്‍ വീരാന്‍, മാളിയേക്കല്‍ അബ്ദുല്‍ ലത്തീഫ്, മറ്റത്തില്‍ മഹേഷ്, പുളിമറ്റകത്തില്‍ കല്ല്യാണി, മൈലാടിയില്‍ ഹസന്‍, ആശാരിപറമ്പില്‍ രാജു, ഇടത്തും കുന്നേല്‍ സ്വാലിഹ്, പുതുവീട്ടില്‍ മിനി, പാപ്പാളിയില്‍ മുഹമ്മദ്, എടത്തുംകുന്നേല്‍ ഹസന്‍ തുടങ്ങിയവരുടെ വീടുകള്‍ക്കാണ് കനത്ത നാശമുണ്ടായത്. പ്രദേശത്തെ 20ഓളം വീടുകള്‍ക്കു കാറ്റു മൂലം കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. വൈകീട്ട് അഞ്ചോടെ പെയ്ത മഴയോടപ്പമാണ് അതി ശക്തമായ കാറ്റ് ആഞ്ഞടിച്ചത്. കാറ്റിന്റെ ശക്തിയാല്‍ മേല്‍ക്കൂരകള്‍ പറന്നു പോയും, മരങ്ങള്‍ വീണുമാണ് വീടുകള്‍ തകര്‍ന്നത്. പ്രദേശത്തെ വൈദ്യുതി ബന്ധവും താറുമാറായിട്ടുണ്ട്.മുനിസിപ്പല്‍ ചെയര്‍മാന്റെ പുരയിടത്തിലെ കപ്പ, വാഴ, 25 തേക്ക് മരങ്ങള്‍, പ്ലാവ് എന്നിവയും തകര്‍ന്നടിഞ്ഞു. തീക്കോയി ഭാഗത്തും ശക്തമായ കാറ്റ് വീശിയിട്ടുണ്ട്. നാശനഷ്ടങ്ങള്‍ കണക്കാക്കിയിട്ടില്ല. ഞണ്ടുകല്ല് റോഡില്‍ വൈദ്യൂതി കമ്പി പൊട്ടി വീണതു മൂലം ഗതാഗതം സ്തംഭിച്ചു. കെഎസ്ഇബി അധികൃതര്‍ എത്തി മരക്കമ്പുകള്‍ വെട്ടി മാറ്റി.
Next Story

RELATED STORIES

Share it