Flash News

വ്യോമസേന വിമാനം ചൈന അതിര്‍ത്തിക്ക് സമീപം കാണാതായി

വ്യോമസേന വിമാനം ചൈന അതിര്‍ത്തിക്ക് സമീപം കാണാതായി
X


ഭോപ്പാല്‍: അസമിലെ തേസ്പൂരില്‍ നിന്ന് വ്യോസേന വിമാനം കാണാതായി.സുഖോയ് 30 ജെറ്റ് വിമാനമാണ് കാണാതായത്. ചൈന അതിര്‍ത്തിക്ക് സമീപത്തുവച്ച് വിമാനത്തിന്റെ റഡാറുമായുള്ള ബന്ധം നഷ്ട്മാവുകയായിരുന്നു.വിമാനത്തില്‍ രണ്ട് പൈലറ്റുമാരാണ് ഉള്ളത്. വിമാനത്തിനായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.
രാവിലെ 9.30ഓടെ പരിശീലനത്തിനായി പറന്നുയര്‍ന്ന വിമാനത്തില്‍ നിന്ന്  11.30വരെ വിവരങ്ങള്‍ ലഭിച്ചിരുന്നതായി വ്യോമസേന അധികൃതര്‍ അറിയിച്ചു. പിന്നീട് ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന അരുണാചല്‍ പ്രദേശിലെ ഡൗളാസങില്‍ വച്ചാണ് റഡാറില്‍ നിന്നുള്ള വിവരങ്ങള്‍ നിലച്ചത്. പ്രതികൂല കാലവസ്ഥമൂലം വിമാനം തകര്‍ന്നു വീണിട്ടുണ്ടാകാമെന്നാണ് അധികൃതര്‍ പറയുന്നത്.
Next Story

RELATED STORIES

Share it