palakkad local

വ്യാപാരഭവന്‍ ഔദ്യോഗികപക്ഷം പിടിച്ചെടുത്തു ; ഓഫിസ് സീല്‍ ചെയ്ത് പോലിസ്



പാലക്കാട്: ജില്ലയില്‍ വ്യാപാരി വ്യവസായി ഏകോപനസമിതിക്ക് പുതിയഭാരവാഹികള്‍ ചുമതലയേറ്റിട്ടും വ്യാപാരഭവന്റെ ചുമതല മുന്‍ ജില്ലാ പ്രസിഡന്റ് ജോബി വി ചുങ്കത്തും റിബല്‍ ഭാരവാഹികളും വിട്ടുകൊടുക്കാതിരുന്നതിനെത്തുടര്‍ന്ന് വ്യാപാരികളുടെ സിരാകേന്ദ്രമായ സ്ഥാപനം പുതിയ ജില്ലാ പ്രസിഡന്റ് ബാബുകോട്ടയിലിന്റെ നേതൃത്വത്തില്‍ ഇന്നലെ രാവിലെ പിടിച്ചെടുത്തു.മുന്‍ ജില്ലാ പ്രസിഡന്റ് ജോബി വി ചുങ്കത്തും റിബല്‍ ഭാരവാഹികളും പ്രതിഷേധവുമായി ്‌രാവിലെ നിലയുറപ്പിച്ചതോടെ പോലീസ് എത്തി ഇരുകൂട്ടരെയും നിയന്ത്രിച്ചതിനുശേഷമാണ് എസ്പിയുടെയും സിഐയുടെയും നേതൃത്വത്തില്‍ സമവായ ചര്‍ച്ച നടത്തി ഓഫീസ് സീല്‍ ചെയ്തത്.ഇന്നലെ രാവിലെയാണ് സംഭവങ്ങള്‍ക്ക് തുടക്കമായത്. വ്യാപാരി വ്യവസായി ഏകോപനസമിതി തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാന പ്രസിഡന്റ് ടി.നസറുദ്ദീനും 11 സംസ്ഥാന കമ്മിറ്റി ഭാരവാഹികളും വ്യാപാരഭവന്‍ വിട്ടുനല്‍കണമെന്ന് ജോബി വി ചുങ്കത്തിനോട് ഔദ്യോഗികമായി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതനുസരിച്ച് ഒരാഴ്ച കഴിഞ്ഞിട്ടും നടപടിയുണ്ടാകാത്തതിനെത്തുടര്‍ന്നാണ് സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെ വ്യാപാരഭവന്‍ ബാബുകോട്ടയിലിന്റെ നേതൃത്വത്തില്‍ പൂട്ട് പൊളിച്ച് ഉള്ളില്‍ കടന്നത്. സംഭവമറിഞ്ഞ് മുന്‍ ജില്ലാ പ്രസിഡന്റായ ജോബി വി ചുങ്കത്തും സംഘവും എത്തി. തുടര്‍ന്ന്, ഇരുകൂട്ടരും തമ്മില്‍ വാഗ്വാദം ഉണ്ടാവുകയും പോലീസ് ഇടപെട്ട് ശാന്തരാക്കുകയും ചെയ്തു. തുടര്‍ന്ന് ഇരുകൂട്ടരുമായി നടന്ന ചര്‍ച്ചയില്‍ ഉടമസ്ഥാവകാശം തീരുമാനിക്കുന്നതുവരെ സീല്‍ ചെയ്ത് കൊള്ളാന്‍ ബാബുകോട്ടയിലും സംഘവും അറിയിച്ചു.556 കൗണ്‍സിലര്‍മാരുടെ പിന്തുണയുള്ള ബാബു കോട്ടയിലിനാണ് 98 ശതമാനം വ്യാപാരികളുടെയും പിന്തുണ. 130 ഔദ്യോഗിക യൂണിറ്റുകളും സംസ്ഥാന നേതൃത്വത്തിന്റെ പിന്തുണയുള്ള  പുതിയ ഭാരവാഹികള്‍ക്കാണ്.വ്യാപാരി വ്യവസായി ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ബാബു കോട്ടയില്‍ , ജില്ലാ ജനറല്‍ സെക്രട്ടറി കെ.എ.ഹമീദ് ,  ഖജാന്‍ജി വി.എം.ലത്തീഫ് എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പുതിയ സംഭവവികാസങ്ങളെക്കുറിച്ച് അറിയിച്ചു.തിരഞ്ഞെടുപ്പ്്് നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായാല്‍ വ്യാപാര ഭവന്റെ ഉത്തരവാദിത്വം പുതിയ ഭാരവാഹികള്‍ ഏല്‍പ്പിച്ചു നല്‍കേണ്ടത്്് മുന്‍ഭാരവാഹികളാണെന്ന്്് ബാബു കോട്ടയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.എന്നാല്‍ ഇല്ലാത്ത കോടതി വിധി പറഞ്ഞ്് മാധ്യമങ്ങളെ പോലും തെറ്റിദ്ധരിപ്പിച്ച്്് വ്യാപാര ഭവന്റെ അധികാരം കയ്യടക്കിവെച്ചിരിക്കയാണ് ജോബി വി ചുങ്കത്തെന്നും ബാബു കോട്ടയില്‍ പറഞ്ഞു . ഇത്്് അംഗീകരിച്ചു കൊടുക്കാന്‍ വ്യാപാരികള്‍ക്കു കഴിയില്ലെന്നും ഔദ്യോഗിക വിഭാഗം അറിയിച്ചു.
Next Story

RELATED STORIES

Share it