wayanad local

വ്യാജ വികലാംഗരെ പിരിച്ചുവിടാനുള്ള നടപടി അഭിനന്ദനാര്‍ഹം



കല്‍പ്പറ്റ: വ്യാജ വികലാംഗരെ സര്‍വീസില്‍ നിന്ന് പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നടപടി അഭിനന്ദനാര്‍ഹമാണെന്ന് ഡിഎഡബ്ല്യുഎഫ് ജില്ലാ ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സര്‍ക്കാര്‍ ജോലി ചെയ്യുന്ന വ്യാജ വികലാംഗര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് നിയമസഭാ സമിതിക്ക് സംഘടന നിവേദനം നല്‍കിയിരുന്നു. ഇതേ തുടര്‍ന്നുണ്ടായ അന്വേഷണത്തില്‍ ആരോപണവിധേയരായ 13പേരും വികലാംഗത്വം നടിക്കുകയാണെന്ന് സ്‌പെഷ്യല്‍ മെഡിക്കല്‍ബോര്‍ഡ് പരിശോധനയില്‍ കണ്ടെത്തുകയും ചെയ്തിരുന്നു. ഈ 13 പേര്‍ക്കെതിരെ നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് നല്‍കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി. റവന്യുവകുപ്പില്‍ രണ്ടുപേര്‍ക്കെതിരെയും വനംവകുപ്പില്‍ ഒരാള്‍ക്കെതിരെയും നടപടി സ്വീകരിച്ചു.എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ഭിന്നശേഷിക്കാര്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിച്ചത്. ഈ ആവശ്യം ചൂണ്ടിക്കാട്ടി ജനുവരിയില്‍ മുഖ്യമന്ത്രിക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ശക്തമായ നടപടി എടുത്തുകൊണ്ടിരിക്കുകയാണ്. എന്നാല്‍ ചില വകുപ്പ് മേധാവികള്‍ നടപ്പാക്കാന്‍ തയ്യാറാവുന്നില്ല. ഇത്തരം ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി കെ വി മോഹനന്‍, കെ വി. മത്തായി, കെ പി ജോര്‍ജ് പങ്കെടുത്തു.
Next Story

RELATED STORIES

Share it