ernakulam local

വ്യാജ രേഖ നല്‍കി മാളില്‍ ഭക്ഷ്യോല്‍പനം നല്‍കിയെന്ന്



മരട്: നെട്ടൂര്‍ മഹല്ല് മുസ്്‌ലിം ജമാഅത്തിന്റെ പേരില്‍ വ്യാജ ലെറ്റര്‍പാഡും സീലും ഒപ്പും നിര്‍മിച്ച് കൊച്ചിയിലെ മാളില്‍ ഭക്ഷ്യോല്‍പനം നല്‍കിയതിനെതിരേ പരാതിയുമായി മഹല്ല് കമ്മിറ്റി. വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കി ചതിയും വഞ്ചനയും നടത്തിയതിനെതിരേ നെട്ടൂര്‍ മഹല്ല് കമ്മിറ്റി ഡിസിപിക്ക് പരാതി നല്‍കി. കണ്ണാടിക്കാട് വ്യാപാരം നടത്തുന്ന വ്യക്തി  കൊച്ചിയിലെ പ്രമുഖ മാളില്‍ സാധനങ്ങള്‍ വില്‍ക്കുന്നതിനായി നെട്ടൂര്‍ സ്വദേശിയുടെ പേരില്‍ മഹല്ലില്‍ നിന്നും വാങ്ങിയ സര്‍ട്ടിഫിക്കറ്റ് ഏപ്രില്‍ 29 ന് മാള്‍ അധികൃതര്‍ക്ക് നല്‍കി. ഈ സര്‍ട്ടിഫിക്കറ്റിന്റെ വിശ്വാസ്യത പരിശോധിക്കുന്നതിനായി ഈ മാസം 10 ന് മാളിലെ ജീവനക്കാര്‍ നെട്ടൂര്‍ മഹല്ല് കമ്മിറ്റിയുമായി ബന്ധപ്പെട്ടപ്പോഴാണ് ഹാജാരാക്കിയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് അറിയുന്നത്. ഓരോ വര്‍ഷവും പുതിയതായി അധികാരമേല്‍ക്കുന്ന കമ്മിറ്റിയാണ് നെട്ടൂര്‍ മഹല്ലിലുള്ളത്. നെട്ടൂര്‍ മഹല്ല് മുസ്്‌ലിം ജമാഅത്തിന്റെ 67ാമത് വാര്‍ഷിക പൊതുയോഗം കഴിഞ്ഞ മാസം 14 ന് കൂടുകയും പുതിയ ഭാരവാഹികള്‍ അധികാരമേല്‍ക്കുകയും ചെയ്തു. ഇതിന് ശേഷം മുന്‍ കമ്മിറ്റി ഭാരവാഹികള്‍ക്ക് മഹല്ല് ജമാഅത്തുമായി ബന്ധപ്പെട്ട യാതൊരുവിധ രേഖയും കൈവശം വയ്്ക്കാനോ രേഖകള്‍ പുതിയതായി വിതരണം ചെയ്യാനോ പാടില്ലാത്തതാണ്. പുതിയതായി അധികാരമേറ്റ ഭാരവാഹികള്‍ ഇത്തരത്തില്‍ ഒരു സര്‍ട്ടിഫിക്കറ്റും നല്‍കിയിട്ടില്ലെന്നും മഹല്ലിന്റെ ലെറ്റര്‍പാഡും സീലും വ്യാജമായി നിര്‍മിച്ച് ഇതിന് മുകളില്‍ സെക്രട്ടറിയുടെ വ്യാജ ഒപ്പും ഇട്ട് ആള്‍മാറാട്ടം നടത്തി  ചതിയും വഞ്ചനയും നടത്തണമെന്ന ഉദ്ദേശത്തോടെ ചെയ്തതാണെന്നും കമ്മിറ്റി ഭാരവാഹികള്‍ പോലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. നെട്ടൂര്‍ മഹല്ല് മുസ്്‌ലിം ജമാഅത്തിന്റെ ലെറ്റര്‍ പാഡില്‍ ഇന്നലെ ഡിസിപി യതീഷ്ചന്ദ്രയുടെ ഓഫിസില്‍ നേരിട്ടെത്തി മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ പരാതി നല്‍കി. അപ്പോള്‍ തന്നെ ഡിസിപി പരാതി പനങ്ങാട് പോലിസിന് കൈമാറി. ഡിസിപി നല്‍കിയ നിര്‍ദേശത്തെ തുടര്‍ന്ന് പനങ്ങാട് പോലിസ് അന്വേഷണം നടത്തുകയും മഹല്ല് കമ്മിറ്റി ഭാരവാഹികളെയും ലെറ്റര്‍പാഡിലുള്ള നെട്ടൂര്‍ സ്വദേശിയെയും സ്റ്റേഷനില്‍ വിളിച്ചു വരുത്തി കാര്യങ്ങള്‍ ചോദിച്ചറിയുകയും ചെയ്തു. കേസെടുത്തിട്ടില്ലെങ്കിലും അന്വേഷണം നടക്കുന്നതായി പനങ്ങാട് പോലിസ് പറഞ്ഞു. ഇതിന്റെ പേരില്‍ മറ്റൊരു പരാതി ലഭിച്ചതായും പോലിസ് പറഞ്ഞു.
Next Story

RELATED STORIES

Share it