Flash News

വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ്: ജോലി നേടിയവരെ പിരിച്ചുവിടും



ന്യൂഡല്‍ഹി: വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് വഴി ജോലിയില്‍ പ്രവേശിച്ചവരെ പിരിച്ചുവിടുമെന്ന് കേന്ദ്രം. ഇപ്രകാരം നിയമനം നേടിയവരുടെ വിശദാംശങ്ങള്‍ ശേഖരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എല്ലാ വകുപ്പുകള്‍ക്കും നിര്‍ദേശം നല്‍കി. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റുകള്‍ വഴി 1800ലേറെ നിയമനങ്ങള്‍ നടന്നതായി തെളിഞ്ഞ പശ്ചാത്തലത്തിലാണ് കേന്ദ്ര നിര്‍ദേശം. പൊതുമേഖലാ ബാങ്കുകളിലും ഇന്‍ഷുറന്‍സ് കമ്പനികളിലും വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് നല്‍കി നിരവധി പേര്‍ ജോലിയില്‍ പ്രവേശിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ പറഞ്ഞു.വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാണ് ജോലിയില്‍ പ്രവേശിച്ചതെന്ന് നിയമനാധികാരികള്‍ക്കു മനസ്സിലായാല്‍ ഉദ്യോഗസ്ഥരെ ജോലിയില്‍ നിന്നു പിരിച്ചുവിടും. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ചു ജോലി നേടിയ 272 ഉദ്യോഗസ്ഥരെ പുറത്താക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it