Kottayam Local

വ്യാജ ചികില്‍സ നടത്തുന്നവര്‍ക്കെതിരേ നടപടി വേണം: പി സി ജോര്‍ജ്

പാലാ: ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാവുന്ന വ്യാജവൈദ്യ മാഫിയായ്‌ക്കെതിരേ നടപടിയെടുക്കണമെന്ന് പി സി ജോര്‍ജ് എംഎല്‍എ പറഞ്ഞു. ആയുര്‍വേദ മെഡിക്കല്‍ അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ആയുര്‍വേദത്തിന്റെ പേരില്‍ അനധികൃത മരുന്ന് വില്‍പ്പന നടക്കുന്നുണ്ട്. ഹരിത കേരളം ആര്‍ദ്രം  പദ്ധതികളില്‍ ആയുര്‍വേദത്തിന് അര്‍ഹമായ പ്രാതിനിധ്യം നല്‍കണം.ജില്ലയുടെ കിഴക്കന്‍ മേഖലകളില്‍ കിടത്തി ചികില്‍സാ സൗകര്യമുള്ള  ആയുര്‍വേദ ആശുപത്രികള്‍ സ്ഥാപിക്കണമെന്നും അദ്ദേഹം പറഞ്ഞു.  യോഗത്തില്‍ ഡോ.സീനിയാ അനുരാഗ് അധ്യക്ഷത വഹിച്ചു. മുന്‍സിപ്പല്‍ ചെയര്‍മാന്‍ സെലിന്‍ റോയി മുഖ്യ പ്രഭാഷണം നടത്തി. ഭാരവാഹികളായി  ഡോ.സുദീപ് അഗസ്റ്റിന്‍(പ്രസിഡന്റ്), ഡോ. പ്ലാഹാദ്(സെക്രട്ടി), ഡോ. അഖില്‍ എം(ഖജാന്‍ജി), ഡോ.ആഷ, ഡോ. ശാന്തി (കമ്മിറ്റിയംഗങ്ങള്‍) എന്നിവരെ തിരഞ്ഞെടുത്തു.
Next Story

RELATED STORIES

Share it