Flash News

വോട്ടിങ് യന്ത്ര വിവാദം : ഇന്ന് എഎപി പ്രതിഷേധം



ന്യൂഡല്‍ഹി: ഭാവിയിലെ എല്ലാ തിരഞ്ഞെടുപ്പുകളിലും വിവിപാറ്റ് സംവിധാനമുള്ള വോട്ടിങ് യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്നാവശ്യപ്പെട്ട് ഇന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫീസിന് മുമ്പില്‍ ആംആദ്മി പാര്‍ട്ടി (എഎപി) പ്രതിഷേധം സംഘടിപ്പിക്കും. കഴിഞ്ഞദിവസം ഡല്‍ഹി നിയമസഭയില്‍ സൗരഭ് ഭരദ്വാജ് എംഎല്‍എ വോട്ടിങ് യന്ത്രത്തില്‍ കൃത്രിമം നടത്തുന്നത് തല്‍സമയം പ്രദര്‍ശിപ്പിച്ചിരുന്നു. എന്നാല്‍ വോട്ടിങ് യന്ത്രങ്ങളില്‍ കൃത്രിമം നടത്താനാവില്ലെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിലപാട്. ഇന്ന് കാലത്ത് 11ന് മധ്യ ഡല്‍ഹിയിലെ തിരഞ്ഞെടുപ്പ് കമ്മീഷന്റെ ഓഫിസിന് മുമ്പില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പാര്‍ട്ടി എംഎല്‍എമാരും മുതിര്‍ന്ന നേതാക്കളും പങ്കെടുക്കും. 12ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിളിച്ച സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കുമെന്ന് ആംആദ്മി പാര്‍ട്ടി ഡല്‍ഹി കണ്‍വീനര്‍ ഗോപാല്‍ റായ് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. യോഗത്തിന്റെ ഫലമറിഞ്ഞ ശേഷം ഭാവി പരിപാടികള്‍ ആസൂത്രണം ചെയ്യും.
Next Story

RELATED STORIES

Share it