വോട്ടിങ് മെഷീനില്‍ കൃത്രിമം നടത്തി: ജി പരമേശ്വര

ബംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബിജെപി കൃത്രിമം നടത്തിയെന്ന് പുതിയ ഉപമുഖ്യമന്ത്രി ജി പരമേശ്വര. ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകളില്‍ ബിജെപി കൃത്രിമം കാട്ടിയതായി സംശയമുണ്ട്. കോണ്‍ഗ്രസ്സിന് ശക്തമായ സ്വാധീനമുള്ള ചില മണ്ഡലങ്ങളില്‍ പോലും പരാജയം സംഭവിച്ചതിന് പിന്നില്‍ ഇതാണ് കാരണം. വോട്ടിങ് മെഷീനിലെ കൃത്രിമത്വത്തിനെതിരേ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കും. ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നും പരമേശ്വര കൂട്ടിച്ചേര്‍ത്തു.
തിരഞ്ഞെടുപ്പ് മാറ്റിവച്ച രാജരാജേശ്വരി നഗര്‍ മണ്ഡലത്തിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് ജെഡിഎസ് പിന്തുണ നല്‍കുമെന്ന് പരമേശ്വര വ്യക്തമാക്കി. വോട്ടേഴ്‌സ് ഐഡി കാര്‍ഡുകള്‍ പിടിച്ചെടുത്തതിനെ തുടര്‍ന്ന് രാജരാജേശ്വരി നഗറിലെ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.
Next Story

RELATED STORIES

Share it