വൈറ്റ്ഹൗസ് മതില്‍ ചാടിക്കടന്ന യുവാവ് പിടിയില്‍

വാഷിങ്ടണ്‍: യുഎസ് പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ്ഹൗസിലെ സുരക്ഷാവേലി ചാടിക്കടന്ന് അകത്തെത്തിയ യുവാവിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടികൂടി. പ്രസിഡന്റ് ബറാക് ഒബാമയും കുടുംബവും വൈറ്റ്ഹൗസില്‍ വിരുന്നിനുശേഷം നന്ദി രേഖപ്പെടുത്തുന്ന സമയമാണ് യുഎസ് പതാക പുതച്ച് ജോസഫ് കപൂട്ടോ അകത്തുകടന്നത്. കടുത്ത സുരക്ഷാക്രമീകരണങ്ങളുള്ള വൈറ്റ്ഹൗസ് പരിസരത്ത് ഇയാള്‍ എങ്ങനെ എത്തിയതെന്നത് യുഎസ് പ്രതിരോധമന്ത്രാലയത്തെ ആശയക്കുഴപ്പത്തിലാക്കുന്നുണ്ട്. ഇയാള്‍ക്കുമേല്‍ ക്രിമിനല്‍ കുറ്റം ചുമത്തിയിട്ടുണ്ട്. ഇന്നലെ ഉച്ചയ്ക്കു യുഎസ് സമയം 2.45നാണ് സംഭവം. വിര്‍ജിനീയയില്‍ താമസിക്കുന്ന പെനയും സഹോദരിയും വൈറ്റ്ഹൗസ് സന്ദര്‍ശിക്കാനെത്തിയപ്പോഴാണ് യുവാവ് ബാരിക്കേഡുകള്‍ മറികടന്ന് മതില്‍ ചാടിക്കടക്കുന്നതു കണ്ടത്.
Next Story

RELATED STORIES

Share it