kozhikode local

വൈറസ് പനിബാധയ്‌ക്കെതിരേ പ്രതിരോധ പ്രവര്‍ത്തനവുമായി 'ദയ'യും

പേരാമ്പ്ര: ജില്ലയില്‍ ഭീതി പരത്തിയ നിപാ വൈറസ് ബാധക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ ദയ പെയ്ന്‍ ആന്റ് പാലിയേറ്റീവ് പ്രവര്‍ത്തക സമിതി തിരുമാനിച്ചു. ജില്ലാ ആരോഗ്യ വകുപ്പിന്റെ മാര്‍ഗനിര്‍ദേശങ്ങക്കനുസൃതമായി ബോധവല്‍ക്കരണ നോട്ടീസ് തയ്യാറാക്കി വീടുകളിലും കവലകളിലും വിതരണം ചെയ്യും.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അവശ്യം വേണ്ട ഫെയ്‌സ് മാസ്‌ക്കുകള്‍ ഇതിനകം എത്തിച്ചു കഴിഞ്ഞതായി ഭാരവാഹികള്‍ അറിയിച്ചു. നിപാ വൈറസ് ബാധയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലും മറ്റും പ്രചരിക്കു തെറ്റായ വാര്‍ത്തകളില്‍ വശംവദരാകാതിരിക്കാന്‍ ജനം ജാഗ്രത പുലര്‍ത്തണമെ് യോഗം അഭ്യര്‍ത്ഥിച്ചു.
Next Story

RELATED STORIES

Share it