ernakulam local

വൈപ്പിന്‍-ഫോര്‍ട്ട്്‌കൊച്ചി ജങ്കാര്‍സര്‍വീസ് നിര്‍ത്തി; പകരം ബോട്ട്‌

വൈപ്പിന്‍: ഫോര്‍ട്ടുകൊച്ചി-വൈപ്പിന്‍ ജങ്കാര്‍ സര്‍വീസ് ഇന്നലെ മുതല്‍ നിര്‍ത്തിവെച്ചു. ഒരു മാസത്തിനകം റോറോ ജങ്കാര്‍ സര്‍വീസ് ആരംഭിക്കുമെന്നാണ് കൊച്ചി കോര്‍പറേഷന്‍ അറിയിച്ചിട്ടുള്ളത്. രണ്ടുവര്‍ഷം മുമ്പുണ്ടായ ദുരന്തത്തിനുശേഷം സര്‍വീസ് ആരംഭിച്ച പാപ്പി ബോട്ടും സര്‍വീസ് നിര്‍ത്തുകയാണ്. പകരം കോര്‍പ്പറേഷന്‍ നിര്‍മിച്ച ബോട്ട് ഫോര്‍ട്ട്ക്യൂന്‍ സര്‍വീസ് നടത്തും. ജങ്കാര്‍ സര്‍വീസ് നിര്‍ത്തിയതോടെ റോറോ ജങ്കാറിനുവേണ്ടി മൂറിങ് സംവിധാനം ഒരുക്കുന്നതിനുള്ള ജോലികള്‍ ആരംഭിക്കും. എ കെ ശേഷാദ്രി മേയറായിരിക്കെയാണ് പുതിയ ജങ്കാര്‍ നിര്‍മിച്ച്— സര്‍വീസ് ആരംഭിച്ചത്.— 1977 ഒക്ടോബര്‍ 29ന് ആയിരുന്നു അത്. എന്നാല്‍ വര്‍ഷങ്ങളോളം ജങ്കാര്‍ സര്‍വീസ് നിലച്ചു. ഇതേതുടര്‍ന്ന് കൊച്ചിന്‍ സര്‍വീസ് എന്ന സ്വകാര്യസ്ഥാപനംസര്‍വീസ് ഏറ്റെടുത്തു നടത്തുകയായിരുന്നു.
Next Story

RELATED STORIES

Share it