kannur local

വൈദ്യുതിത്തൂണുകള്‍ റോഡില്‍; പൊതുമരാമത്ത് എന്‍ജിനീയറെ ഉപരോധിച്ചു

ചെറുപുഴ: റോഡ് നവീകരണം തുടങ്ങിയിട്ട് രണ്ടുവര്‍ഷമായെങ്കിലും പയ്യന്നൂര്‍- ചെറുപുഴ റോഡിലെ വൈദ്യുതിത്തൂണുകള്‍ മാറ്റിസ്ഥാപിക്കാതെ മെക്കാഡം ടാറിങ് നടത്തുന്നതിനെതിരേ പ്രതിഷേധം ശക്തമാവുന്നു. കാക്കേഞ്ചാല്‍ മുതല്‍ ചെറുപുഴ ടൗണ്‍ വരെയാണ് ടാറിങ് നടക്കുന്നത്. ഈ ഭാഗത്തെ വൈദ്യുതിത്തൂണുകള്‍ റോഡിന് മധ്യത്തില്‍ തന്നെ നിലനിര്‍ത്തി ഇവയ്ക്ക് ചുറ്റിലുമാണ് മെക്കാഡം ടാറിങ്.
ഇതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് ചെറുപുഴ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പയ്യന്നൂര്‍ പൊതുമരാമത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജയദീപിനെ ഉപരോധിച്ചു. വൈദ്യുതിത്തൂണുകള്‍ മാറ്റാന്‍ കെഎസ്ഇബിയില്‍ പണമടച്ചിട്ടുണ്ടെന്നും ഉടന്‍ പണികള്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൗണിലെ തണല്‍മരങ്ങള്‍ മുറിക്കാന്‍ കാണിച്ച ഉല്‍സാഹം ഇക്കാര്യത്തില്‍ കാണിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സമരക്കാര്‍ കുറ്റപ്പെടുത്തി. ചെറുപുഴ എസ്‌ഐ പി സുകുമാരന്റെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ പൊതുമരാമത്ത് വകുപ്പ് അസിസ്റ്റന്റ് എന്‍ജിനീയര്‍ ജയദീപ്, കെഎസ്ഇബി അസിസ്റ്റന്റ് എന്‍ജിനീയര്‍  ലൈലാദാസ്, യൂത്ത്‌കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ശ്രീനിഷ് തട്ടുമ്മല്‍, ജെയ്‌സണ്‍ പൂക്കളം, രജീഷ് പാലങ്ങാടന്‍ പങ്കെടുത്തു. ഒരഴ്ചയ്ക്കകം വൈദ്യുതിത്തൂണുകള്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തി ആരംഭിക്കുമെന്ന് അധികൃതര്‍ ഉറപ്പുനല്‍കി.
Next Story

RELATED STORIES

Share it