Kottayam Local

വൈക്കത്ത് ഹോട്ടലുകളില്‍ റെയ്ഡ്; പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി

വൈക്കം: നഗരത്തിലെ ഹോട്ടലുകളിലും കള്ളുഷാപ്പുകളിലും ഇന്നലെ നഗരസഭ ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടി.
വലിയകവല, വല്ലകം, ടൗണ്‍ എന്നിവിടങ്ങളിലെ കള്ളുഷാപ്പുകളില്‍ നിന്ന് താലൂക്ക് ആശുപത്രിക്ക് മുന്നിലെയും കച്ചേരിക്കവലയ്ക്കു സമീപമുള്ള വെജിറ്റേറിയന്‍ ഹോട്ടലില്‍ നിന്നാണ് പഴകിയ ഭക്ഷ്യവസ്തുക്കള്‍ പിടികൂടിയത്.
ഷാപ്പുകളില്‍ നിന്ന് പഴകിയ ഇറച്ചി, മീന്‍കറി, മീന്‍ വറുത്തത്, അപ്പം, കപ്പ എന്നിവയും, ഹോട്ടലില്‍ നിന്ന് പഴകിയ ബിരിയാണിയുമാണ് പിടികൂടിയത്. ഇതേ ഷാപ്പുകളില്‍ നിന്നു മുമ്പും പലതവണ പഴകിയ ഭക്ഷണ പദാര്‍ഥങ്ങള്‍ പിടികൂടിയതു മുന്‍നിര്‍ത്തി നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ നടപടിക്കു പുറമെ എക്‌സൈസിനും വിവരം കൈമാറി ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആരോഗ്യവിഭാഗം അധികൃതര്‍ അറിയിച്ചു.
താലൂക്ക് ആശുപത്രിയുടെ മുന്നിലെ ഹോട്ടല്‍ താല്‍ക്കാലികമായി അടച്ചുപൂട്ടി. മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് റെയ്ഡ് നടത്തിയത്.
Next Story

RELATED STORIES

Share it