Pathanamthitta local

വേറിട്ട ചിന്ത വളര്‍ത്താന്‍ വായന ദിനചര്യയാക്കണം: ചിറ്റയം ഗോപകുമാര്‍ എംഎല്‍എ



അടൂര്‍: പരമ്പരാഗത സങ്കല്‍പങ്ങള്‍ക്കുപരിയായി വിദ്യാര്‍ഥികളില്‍ വേറിട്ട ചിന്ത വളര്‍ത്താന്‍ വായന ദിനചര്യയാക്കണമെന്ന് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ പറഞ്ഞു. വായനാദിന വാരാഘോഷങ്ങളുടെ ജില്ലാതല സമാപന സമ്മേളനം അടൂര്‍ ബോയ്‌സ് എച്ച്എസ്എസില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വായനാശീലം കുറഞ്ഞു വരുന്നത് ശുഭകരമല്ല. ഗ്രന്ഥശാല പ്രസ്ഥാനങ്ങള്‍ ഒരു കാലത്ത് സാംസ്‌കാരിക നേതാക്കളുടെ ശക്തിസ്രോതസുകളായിരുന്നു. ഇന്ത്യയുടെ  സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളില്‍ മുന്നില്‍ നിന്ന് നയിക്കാന്‍ സാംസ്‌കാരിക നായകരെ പ്രാപ്തരാക്കിയത് വായന നല്‍കിയ ഊര്‍ജമായിരുന്നു. ഒരു ദിനപത്രമെങ്കിലും വായിക്കുവാന്‍ ഓരോ വിദ്യാര്‍ഥിയും മുന്‍കൈയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു.നല്ല വ്യക്തിത്വങ്ങളെ വാര്‍ത്തെടുക്കാന്‍ വിദ്യാര്‍ഥികളില്‍ വായന വളര്‍ത്തേണ്ടതുണ്ടെന്ന് വായനാവാരാചരണത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മത്സരങ്ങളിലെ  വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്ത അടൂര്‍ ആര്‍ഡിഒ എം എ റഹീം  പറഞ്ഞു. പള്ളിക്കല്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. ജനപ്രതിനിധികളായ ടി മുരുകേഷ്, ആശ ഷാജി, കുഞ്ഞുമോള്‍ കൊച്ചുപാപ്പി, ജില്ലാ ലൈബ്രറി കൗണ്‍സില്‍ സെക്രട്ടറി ആര്‍ തുളസീധരന്‍പിള്ള, രാഷ്ട്രീയകക്ഷി നേതാക്കളായ പഴകുളം ശിവസദാസന്‍, എം ജി കൃഷ്ണകുമാര്‍, എസ്എസ്എ പ്രൊജക്ട് ഓഫീസര്‍ ആര്‍.വിജയമോഹനന്‍, കാന്‍ഫെഡ് പ്രസിഡന്റ് എസ് അമീര്‍ജാന്‍, പി എന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സെക്രട്ടറി സി കെ നസീര്‍, ജി കൃഷ്ണകുമാര്‍, പ്രിന്‍സിപ്പല്‍ ഇന്‍ചാര്‍ജ് പി കെ ജയചന്ദ്രന്‍, ഹെഡ്മിസ്ട്രസ് കെ മിനി, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സി മണിലാല്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it