malappuram local

വേനല്‍ക്കാല സര്‍വേ 89 ശതമാനം പൂര്‍ത്തിയായി

പൊന്നാനി: വിരുന്നെത്തുന്ന ദേശാടനപക്ഷികളുടെയും തദ്ദേശ പക്ഷികളുടെയും വിവരശേഖരണത്തിനുള്ള ജില്ലയിലെ പക്ഷി ഭൂപടത്തിന്റെ വേനല്‍കാല സര്‍വേ പൂര്‍ത്തിയായി. ജില്ലയില്‍ നടന്ന വേനല്‍ക്കാല പക്ഷി സര്‍വേയില്‍ ആകെയുണ്ടായിരുന്ന 238 സബ്‌സെല്ലുകളില്‍ 210 എണ്ണമാണു പൂര്‍ത്തിയാക്കിയത്.
88.24 ശതമാനമാണു സര്‍വേ പൂര്‍ത്തിയായത്. ലിസ്റ്റുകളുടെ എണ്ണം വച്ചു നോക്കിയാല്‍ 840/952 ല്‍ 840 എണ്ണവും പൂര്‍ത്തിയാക്കാനായി. ഒരു കിലോമീറ്ററില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ള ഓരോ കേന്ദ്രങ്ങളില്‍നിന്നും പതിനഞ്ച് മിനിറ്റ് വീതമുള്ള നാല് പട്ടികയാണ് തയാറാക്കുക. ഇവിടങ്ങളിലെ പക്ഷികളെ നിരീക്ഷിച്ചും ശബ്ദം ശ്രവിച്ചും വിവരങ്ങള്‍ അപ്്‌ലോഡ് ചെയ്യുകയാണു രീതി.
ജനുവരി 13ന് തുടങ്ങിയ വേനല്‍ക്കാല സര്‍വേ മാര്‍ച്ച് 13നാണ് അവസാനിച്ചത്. കഴിഞ്ഞ ജൂലൈയില്‍ ആരംഭിച്ച മഴക്കാല സര്‍വേ സപ്തംബര്‍ 14ന് പൂര്‍ത്തിയായിരുന്നു. സര്‍വേ പൂര്‍ത്തിയായതോടെ ജില്ലയില്‍ കൂടൊരുക്കിയ ദേശാടനപക്ഷികളുടെ ഉള്‍പ്പെടെ സമ്പൂര്‍ണ വിവരങ്ങള്‍ ലഭ്യമായി. നിലമ്പൂര്‍, എടക്കര, മലപ്പുറം, പൊന്നാനി കോള്‍, മഞ്ചേരി, തിരൂര്‍, കോട്ടക്കല്‍, കൊണ്ടോട്ടി, തിരൂരങ്ങാടി, പാണ്ടിക്കാട്, മേലാറ്റൂര്‍ എന്നീ ക്ലസ്റ്ററുകളിലെ പക്ഷിനിരീക്ഷണം പൂര്‍ത്തിയാക്കാനായി. എന്നാല്‍, വളാഞ്ചേരി, കാളികാവ്, എന്നിവിടങ്ങളില്‍ 90 ശതമാനത്തിലധികം പൂര്‍ത്തിയായി. രാമനാട്ടുകര, അരീക്കോട് എന്നിവിടങ്ങളില്‍ വളരെ കുറവാണ് പക്ഷിനിരീക്ഷണം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞിട്ടുള്ളത്. കക്കാടാംപൊയിലില്‍ ഒരു ശതമാനം പോലും പക്ഷി സര്‍വേ നടത്താനായിട്ടില്ല. സംസ്ഥാനത്ത് തൃശൂര്‍, ആലപ്പുഴ, കണ്ണൂര്‍ എന്നീ ജില്ലകളിലാണ് പക്ഷികളുടെ ഭൂപടം തയ്യാറാക്കല്‍ പൂര്‍ത്തിയാക്കാനായിട്ടുള്ളത്.
Next Story

RELATED STORIES

Share it