വേദികള്‍ക്ക് മരങ്ങളുടെയും ചെടികളുടെയും പേരുകള്‍

വേദികള്‍ക്ക് മരങ്ങളുടെയും ചെടികളുടെയും പേരുകള്‍
X
തിരുവനന്തപുരം: തൃശൂരില്‍ നടക്കുന്ന 58ാമതു കേരള സ്‌കൂള്‍ കലോല്‍സവ വേദികള്‍ക്കു കേരളത്തിലെ മരങ്ങളുടെയും ചെടികളുടെയും പേരുകള്‍ നല്‍കും. സ്‌കൂള്‍ കലോല്‍സവം പൂര്‍ണമായും ഹരിതനയം പാലിച്ചു നടപ്പാക്കുന്നതിന്റെ ഭാഗമായാണു വേദികള്‍ക്കു പച്ചപ്പാര്‍ന്ന പേരുകള്‍. കഥാകാരി മാധവിക്കുട്ടിയുടെ സ്മരണ ഉണര്‍ത്തുന്ന നീര്‍മാതളമാണു മുഖ്യവേദിയുടെ പേര്. സന്ധ്യക്ക് ശേഷം സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന വേദിയുടെ പേര് നിശാഗന്ധി. പാചകശാലയ്ക്കു തൃശൂരിന്റെ നെല്ലിനമായ പൊന്നാര്യന്‍ എന്നും ഭോജനശാലയ്ക്കു സര്‍വസുഗന്ധി എന്നും പേരിട്ടു.



ഗ്രീന്‍ പ്രോട്ടോ കോള്‍ കമ്മിറ്റി ഓഫിസിന്റെ പേര് തുളസി. മുഖ്യവേദിയായ നീര്‍മാതളത്തിനു പുറമെ സാംസ്‌കാരിക പരിപാടികള്‍ നടക്കുന്ന നിശാഗന്ധിയും നൃത്ത പരിപാടികള്‍ക്കായുള്ള നീലക്കുറിഞ്ഞിയും തേക്കിന്‍കാട് മൈതാനത്തിലാണ് ഒരുക്കിയിരിക്കുന്നത്. ജനുവരി ആറു മുതല്‍ 10 വരെയാണു സംസ്ഥാന സ്‌കൂള്‍ കലോല്‍സവം. കഴിഞ്ഞവര്‍ഷം കേരളത്തിലെ നദികളുടെ പേരുകളാണ് വേദികള്‍ക്കു നല്‍കിയിരുന്നത്.
Next Story

RELATED STORIES

Share it