thrissur local

വേണ്ട ബ്രോ: ലഹരി വിരുദ്ധ കാംപയിന്‍ ജനശ്രദ്ധയാകര്‍ഷിച്ചു

കുന്നംകുളം: ആടിയും പാടിയും അവര്‍ പറഞ്ഞു 'വേണ്ട ബ്രോ വേണ്ട' ലഹരി ഉല്‍പ്പന്നങ്ങള്‍ നമ്മുക്ക് വേണ്ട. കണ്ട് നിന്നവരും അത് ഏറ്റു പറഞ്ഞു 'വേണ്ട ബ്രോ' നമുക്കും വേണ്ട. കുന്നംകുളത്താണ് ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വ്യത്യസ്തമാര്‍ന്ന പരിപാടികൊണ്ട് ജനശ്രദ്ധ ആകര്‍ഷിച്ചത്.
ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂളിലെ വൈകല്യം ബാധിച്ച അമ്പതോളം കുട്ടികള്‍ ആണ് ലഹരിവിരുദ്ധ പ്രചരണത്തിന്റെ ഭാഗമായി ടൗണില്‍ ഫഌഷ് മോബ് അവതരിപ്പിച്ചത്. ഏറെ പ്രചാരത്തിലുള്ള ജിമിക്കി കമ്മല്‍ ഉള്‍പ്പടെ മൂന്നു പാട്ടുകള്‍ക്കാണ് കുട്ടികള്‍ ചുവടുവച്ചത്. മറ്റ് സ്‌കൂളുകളിലെ കുട്ടികളും ഓട്ടോറിക്ഷ െ്രെഡവര്‍മാരും ചുമട്ട് തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിനാളുകളാണ് കുട്ടികള്‍ക്ക് പ്രോത്സാഹനവുമായി തടിച്ചുകൂടിയത്.
വൈകല്യം ബാധിച്ച കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക എന്ന ഉദ്ദേശത്തോടും, അവര്‍ക്ക് അസാധ്യമായത് ഒന്നുമില്ല എന്നത് പൊതുജനത്തിന് ബോധ്യപ്പെടുത്തുക എന്ന ഉദ്ദേശത്തോടും, ലഹരി ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് ഒരു തിരിച്ചറിവിനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചതെന്ന് ചൈതന്യ സ്‌പെഷ്യല്‍ സ്‌കൂള്‍ പ്രസിഡന്റ് ലെബീബ് ഹസ്സന്‍ പറഞ്ഞു.
വിദ്യാര്‍ത്ഥികളായ മനു.വി.ബി,രന്ജിത്ത്.വി.ആര്‍, ഗോപിക.എം.ജെ, ആതിര.സി.അരവിന്ദ്, പ്രിയ.കെ.എസ്, ദ്വിജിത്ത് കെ.വി എന്നിവരുടെ നേതൃത്വത്തിലുള്ള 50 അംഗ സംഘമാണ് ചുവടുകള്‍ വെച്ചത്. അധ്യാപകരായ റീന. സി.കെ, പ്രമീള സി.വി, രഹ്ന സി.ആര്‍, ബിനിത കെ. ബാബു, ജോഫി മോള്‍ സി.വി എന്നിവരാണ് വിദ്യാര്‍ത്ഥികളെ ചുവടുകള്‍ അഭ്യസിപ്പിച്ചത്.
ഡി. വൈ.എസ്.പി പി.വിശ്വംഭരന്‍, സി.ഐ സി.ആര്‍ സന്തോഷ്, എസ്.ഐ മാരായ സന്തോഷ് വി.എസ്സ്, ഇഗ്‌നി പോള്‍,നിഖില്‍ എസ്സ്, എക്‌സൈസ് റേഞ്ച് ഓഫീസര്‍ റ്റി.അശോക് കുമാര്‍ തുടങ്ങി ഒട്ടനവധി പ്രമുഖര്‍ വിദ്യാര്‍ഥികളുടെ നൃത്തച്ചുവടുകള്‍ നേരില്‍ കാണുവാന്‍ എത്തിയിരുന്നു. വിദ്യാര്‍ഥികളെ സഹായിക്കുന്നതിനു വേണ്ടി കുന്നംകുളം ഗവ: ഗേള്‍സ് ഹൈസ്‌കൂളിലെ എ ന്‍.എസ്.എസ് വോളണ്ടിയര്‍മാരും സന്നിഹിതരായിരുന്നു.
Next Story

RELATED STORIES

Share it