malappuram local

വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

വേങ്ങര: വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി കെ അസ്‌ലു പദവി രാജിവച്ചു. പാര്‍ട്ടി തീരുമാന പ്രകാരം രണ്ടുവര്‍ഷം പൂര്‍ത്തിയാക്കിയാണ് പദവി രാജിവയ്ക്കുന്നത്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിനുശേഷം പ്രസിഡന്റ് സ്ഥാനത്തേക്ക് പി കെ അസ്‌ലുവിന് പുറമെ ചാക്കീരി അബ്ദുല്‍ഹഖിന്റെ പേരും ഉയര്‍ന്നു വന്നിരുന്നു.
ഒടുവില്‍ തീരുമാനമാവാതെ വന്നപ്പോള്‍ മുസ്‌ലിംലീഗ് ജില്ലാ നേതൃത്വത്തിന്റെ തീരുമാന പ്രകാരം ആദ്യം പദവി ഏറ്റെടുക്കുന്ന വ്യക്തി രണ്ടു വര്‍ഷം പൂര്‍ത്തിയാക്കി രാജിവയ്ക്കണമെന്ന ധാരണയിലെത്തുകയായിരുന്നു. ഇതേതുടര്‍ന്നാണ് പി കെ അസ്‌ലു പദവി രാജി വച്ചത്.
Next Story

RELATED STORIES

Share it