Flash News

വേഗതയുടെ പോരാട്ടത്തിന് ഇന്ന് തുടക്കം

വേഗതയുടെ പോരാട്ടത്തിന് ഇന്ന് തുടക്കം
X


മെല്‍ബണ്‍: റേസിങ് പ്രേമികളില്‍ വേഗതയുടെ ആവേശ ട്രാക്കൊരുക്കി ഫോര്‍മുല വണ്‍ കാറോട്ട പോരാട്ടത്തിന് ഇന്ന് തുടക്കം. കറുത്ത ട്രാക്കില്‍ നെഞ്ചിടപ്പേറുന്ന വേഗതകൊണ്ട് ചിത്രം വരക്കാന്‍ പ്രമുഖ താരങ്ങളെല്ലാം ഇത്തവണയും ഡ്രൈവിങ് സീറ്റിലുണ്ട്. അവസാന സീസണില്‍ കിരീടം ചൂടിയ മെഴ്‌സിഡസിന്റെ ലൂയിസ് ഹാമിള്‍ട്ടണ്‍തന്നെയാണ് ഇത്തവണത്തെയും പ്രധാന താരം.അവസാസ സീസണില്‍ ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ രണ്ടാമതും മെഴ്‌സിഡേഴ്‌സിന്റെ തന്നെ വാള്‍ട്ടേരി ബോട്ടാസ് മൂന്നാം സ്ഥാനവും നേടി. 21 ഗ്രാന്റ്പ്രീകളിലായി 20 താരങ്ങളായ വേഗതയില്‍ കരുത്ത് പരീക്ഷിക്കാനിറങ്ങുന്നത്. ആസ്‌ത്രേലിന്‍ ഗ്രാന്റ് പ്രീയോടുകൂടിയാണ് ഫോര്‍മുല വണ്‍ തുടങ്ങുന്നത്. ആസ്‌ത്രേലിയന്‍ ഗ്രാന്റ്പ്രീയ്ക്ക് മുന്നോടിയായി നടന്ന യോഗ്യതാ പോരാട്ടത്തില്‍ മെഴ്‌സിഡസിന്റെ ഹാമിള്‍ട്ടനാണ് ഒന്നാമതെത്തിയത്. 1 മണിക്കൂര്‍ 21 മിനിറ്റ് 164 സെക്കന്റ് സമയം കുറിച്ചാണ് ഹാമിള്‍ട്ടണ്‍ ഒന്നാമതായി മല്‍സരം പൂര്‍ത്തിയാക്കിയത്. ഫെരാരിയുടെ കിമി റെയ്‌ക്കോനാനാണ് (1.21.828) രണ്ടാമതെത്തിയത്. ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റല്‍ (1.21.838) മൂന്നാം സ്ഥാനത്തും റെഡ് ബുള്ളിന്റെ മാക്‌സ് വെസ്തപ്പാന്‍ (1.21.879) നാലാം സ്ഥാനത്തും മല്‍സരം പൂര്‍ത്തിയാക്കി. അതേ സമയം മെഴ്‌സിഡസിലെ ഹാമിള്‍ണിന്റെ സഹതാരം വള്‍ട്ടേരി ബോത്താസിന് 10ാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.
Next Story

RELATED STORIES

Share it