Flash News

വെള്ളക്കരം വര്‍ധനവ് സര്‍ക്കാര്‍ തീരുമാനിച്ചിട്ടില്ല: മന്ത്രി മാത്യു ടി തോമസ്



തിരുവനന്തപുരം: വെള്ളക്കരം കൂട്ടുന്നതു സംബന്ധിച്ച് സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടില്ലെന്നും ഇക്കാര്യത്തില്‍ നയപരമായ തീരുമാനമുണ്ടാവേണ്ടതാണെന്നും മന്ത്രി മാത്യു ടി തോമസ് നിയമസഭയില്‍ അറിയിച്ചു. ഒരു ലിറ്റര്‍ കുപ്പിവെള്ളം 20 രൂപ കൊടുത്ത് വാങ്ങാന്‍ ആളുണ്ട്. പ്രതിമാസം 1000-1500 രൂപ വൈദ്യുതിബില്ല് കൊടുക്കാനും എല്ലാവരും തയ്യാറാണ്. അതേസമയം ശുദ്ധീകരിച്ച വെള്ളം 1000 ലിറ്ററിന് വെറും നാലു രൂപയാണ് വാട്ടര്‍ അതോറിറ്റി ഈടാക്കുന്നതെന്നും വാട്ടര്‍ അതോറിറ്റിയുടെ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇക്കാര്യത്തില്‍ പുനരാലോചന വേണ്ടതാണെന്നും മന്ത്രി പറഞ്ഞു. നിയമസഭയില്‍ എന്‍ ജയരാജിന്റെ ശ്രദ്ധക്ഷണിക്കലിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. മുടങ്ങിക്കിടക്കുന്ന കുടിവെള്ള പദ്ധതികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കുകയാണ്. ഇതുസംബന്ധിച്ച് വകുപ്പുതലത്തിലും വാട്ടര്‍ അതോറിറ്റിതലത്തിലും അവലോകനയോഗങ്ങള്‍ നടത്തിവരികയാണ്. മന്ത്രി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it