palakkad local

വെള്ളം പാഴാക്കി വാട്ടര്‍ അതോറിറ്റി

കൊല്ലങ്കോട്: മീങ്കര കുടിവെള്ള പദ്ധതിയുടെ ഫില്‍ട്ടര്‍ പ്ലാന്റ് പുനര്‍നിര്‍മാണം നടക്കുന്നതിന്റെ ഭാഗമായി കൊല്ലങ്കോട്, വടവന്നൂര്‍ പഞ്ചായത്തുകളില്‍ ഒരു മാസത്തേക്ക് ഒന്നിടവിട്ട ദിവസങ്ങളില്‍ മാത്രമേ ജലവിതരണം നടക്കുകയുള്ളൂവെന്നാണ് അറിയിപ്പെങ്കിലും വടവന്നൂര്‍ പഞ്ചായത്തിലെ ഊട്ടറയില്‍ കുടിവെള്ളം ലഭിച്ചിട്ട് നാല് ദിവസമാകുന്നു.
മീങ്കര കുടിവെള്ള പദ്ധതിയെ ആശ്രയിച്ചക്കുന്നവര്‍ ഇതോടെ ദുരിതത്തിലായി. വെള്ളം ലഭിക്കുന്നില്ലന്ന് പരാതി പറഞ്ഞിട്ടും ഉദ്യോസ്ഥരുടെ ഭാഗത്തു നിന്ന് ഒരു നടപടിയും സ്വീകരിക്കുന്നില്ലന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ആലമ്പള്ളത്തു നിന്നുള്ള ബോര്‍വെല്‍ പൈപ്പ് ലൈനിലൂടെയുള്ള കുടിവെള്ള വിതരണം ഊട്ടറ ജങ്ഷനിലെ വാള്‍വ് വഴി മുന്‍കാലങ്ങളിലെന്നപോലെ വിതരണം ചെയ്യാവുന്നതാണ്. ഇത്തരം സൗകര്യങ്ങള്‍ ഉണ്ടായിട്ടും വാട്ടര്‍ അതോറിറ്റി അതൊന്നും സ്വീകരിക്കുന്നില്ല.
ഊട്ടറയില്‍ കുടിവെള്ള വിതരണം നിലച്ച സമയത്തും കൊല്ലങ്കോട് അയ്യപ്പന്‍കാവിന് സമീപത്തെ കുടിവെള്ള പൈപ്പ് പൊട്ടി ഓടകളിലൂടെ വെള്ളം പാഴായി പോകുകയാണ്. പൈപ്പുകള്‍ പൊട്ടി വെള്ളം പാഴായി പോയിട്ടും ശരിയായ രീതിയില്‍ നന്നാക്കാന്‍ വാട്ടര്‍ അതോറിറ്റിയത് കഴിഞ്ഞിട്ടില്ല.
Next Story

RELATED STORIES

Share it