kozhikode local

വെറ്ററിനറി ഡോക്ടര്‍മാര്‍ ജാഗ്രത പുലര്‍ത്തണം

കോഴിക്കോട്: വൈറല്‍ പനിയുമായി ബന്ധപ്പെട്ട് കൂടുതല്‍ ആളുകള്‍ നിരീക്ഷണത്തിലുള്ള സാഹചര്യത്തില്‍ വെറ്ററിനറി ഡോക്ടര്‍മാരും ലൈവ്‌സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും പ്രത്യേക ജാഗ്രത പുലര്‍ത്തണമെന്ന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്‍ ജില്ലാ കമ്മിറ്റി അറിയിച്ചു. നിപാ ബാധിത പ്രദേശത്തുള്ള കര്‍ഷകരുടെ വീടുകളില്‍ മൃഗങ്ങളുടെ അടിയന്തരചികില്‍സയ്ക്കും പരിശോധനയ്ക്കായും വെറ്ററിനറി ഡോക്ടര്‍മാരും കൃത്രിമ ബീജാധാന പ്രവര്‍ത്തനങ്ങള്‍ക്കും മറ്റുമായി ലൈവ് സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാരും പോവേണ്ട സാഹചര്യങ്ങള്‍ ദിവസേന ഉണ്ടാവാറുണ്ട്. കര്‍ഷകരുടെ വീടുകളില്‍ ചികില്‍സ, മറ്റ് പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം ഉപയോഗിക്കാനായി പ്രത്യേകം സോപ്പ്, ടൗവ്വല്‍ എന്നിവ ഉപയോഗിക്കണം. ഇവ വീടുകളില്‍ നിന്ന് വാങ്ങുകയോ ഉപയോഗിക്കുകയോ ചെയ്യരുത്. കര്‍ഷകര്‍ ഇവ നല്‍കുകയും അരുത്. മൃഗങ്ങളെ പരിശോധിക്കുമ്പോള്‍ പ്രത്യേക ഗ്ലൗസ്, മാസ്‌ക് എന്നിവ ധരിക്കുകയും അവ അവിടെ തന്നെ നശിപ്പിക്കാന്‍ നിര്‍ദേശിക്കുകയും വേണം. ചികില്‍സയ്ക്കായി തുടര്‍ന്ന് ചെല്ലുന്ന എല്ലാ വീടുകളിലും മൃഗങ്ങളെ പരിശോധിക്കുമ്പോഴും അനുബന്ധപ്രവര്‍ത്തനങ്ങള്‍ ചെയ്യുമ്പോഴും ഈ നിര്‍ദേശങ്ങള്‍ പാലിക്കണം. മൃഗങ്ങളില്‍ നിലവില്‍ നിപാ രോഗം സ്ഥിരീകരിച്ചിട്ടില്ല എന്നത് ആശ്വാസകരമാണ് അറിയിപ്പില്‍ പറഞ്ഞു.
Next Story

RELATED STORIES

Share it