malappuram local

വെന്നിയൂരില്‍ അസാപ് കേന്ദ്രം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് ജനകീയ സമിതി



തിരൂരങ്ങാടി: വെന്നിയൂര്‍ ജിഎംയുപി സ്‌കൂള്‍ ഹൈസ്‌കൂളായി ഉയര്‍ത്താതെ ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ അസാപ് തൊഴില്‍പരിശീലന കേന്ദ്രം നിര്‍മിക്കാന്‍ അനുവദിക്കില്ലെന്ന് വെന്നിയൂര്‍ ജനകീയ സമിതി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2.2 ഏക്കര്‍ സ്ഥലമാണ് വെന്നിയൂര്‍ ജിഎംയുപി  സ്‌കൂളിനുള്ളത്. 1.16 ഏക്കര്‍ പിടിഎയുടെ പേരിലുമുണ്ട്. എന്നാല്‍ ഇതില്‍നിന്നു കൃഷിഭവന്‍, ഹെല്‍ത്ത് സെന്റര്‍, റോഡ്, ഗ്രൗണ്ട് തുടങ്ങിയവയ്ക്ക് സ്ഥലം നല്‍കിയതിനാല്‍ സ്‌കൂളിന് ആവശ്യമായ സ്ഥലമില്ലെന്നിരിക്കെയാണ് അതില്‍നിന്ന് 72 സെന്റ് സ്ഥലം പിടിഎ.പോലും അറിയാതെ അസാപ്പിന് നിര്‍മാണത്തിന് കൊടുത്തതെന്നാണ് ഭാരവാഹികള്‍ പറയുന്നത്. ഇതുകാരണം ഹൈസ്‌കൂളായി ഉയര്‍ത്താനുള്ള സ്ഥലം നഷ്ടപ്പെടുമെന്നും ആദ്യം വേണ്ടത് ഹൈസ്‌കൂളാണെന്നും ഭാരവാഹികള്‍ പറഞ്ഞു. വര്‍ഷങ്ങളുടെ പഴക്കവും ആവശ്യമായ സ്ഥലവുമുള്ള സ്‌കൂളിനെ ഹൈസ്‌കൂളായി ഉയര്‍ത്തിയാല്‍ തിരൂരങ്ങാടി നഗരസഭ, തെന്നല, നന്നമ്പ്ര പഞ്ചായത്തിലെ വിദ്യാര്‍ഥികള്‍ക്ക് ഏറെ പ്രയോജനപ്പെടും. എന്നാല്‍, സ്വകാര്യ മാനേജ്‌മെന്റ് സ്‌കൂളുകളെ സഹായിക്കാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. അസാപ്പിനെക്കാള്‍ നാട്ടുകാര്‍ക്ക് ആവശ്യം ഹൈസ്‌കൂളാണ്. ഇത് നടപ്പാക്കാതെ അസാപ് കേന്ദ്രം തുടങ്ങാന്‍ ഒരു വിധത്തിലും അനുവദിക്കില്ലെന്നും നിയമപരമായും ജനകീയമായും നേരിടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ കുഞ്ഞാലന്‍ വെന്നിയൂര്‍, കണ്‍വീനര്‍ നന്നമ്പ്ര മമ്മുദു, പി അബ്ദുല്‍ മജീദ്, പി മുഹമ്മദലി, പി കെ സൈനുദ്ദീന്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it