വെടിവയ്പ് അപലപനീയം: എസ്ഡിപിഐ

തിരുവനന്തപുരം: തൂത്തുക്കുടിയില്‍ വേദാന്ത സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിന്റെ മലിനീകരണത്താല്‍ പൊറുതിമുട്ടിയ ജനങ്ങള്‍ കലക്ടറേറ്റിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ വെടിവച്ച പോലിസ് നടപടിയെ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അപലപിച്ചു. പ്രതിഷേധക്കാരെ വെടിവച്ച് കൊന്നും മര്‍ദിച്ച് അവശരാക്കിയും കുത്തക മുതലാളിമാര്‍ക്കു പരവതാനി വിരിച്ചുകൊടുക്കുന്ന ഭരണകൂടങ്ങള്‍ ജനാധിപത്യവിരുദ്ധമാണ്.
കാന്‍സര്‍ പടരുന്നതിന് ഇടയാക്കുന്ന വേദാന്ത കോപ്പര്‍ യൂനിറ്റ് പ്ലാന്റിനെതിരേ 100 ദിവസമായി നാട്ടുകാര്‍ തുടരുന്ന സമരത്തെ ചോരയില്‍ മുക്കി ഇല്ലാതാക്കാനാണു തമിഴ്‌നാട് സര്‍ക്കാര്‍ ശ്രമിച്ചത്. പ്രകോപനമില്ലാതെ തന്നെ പോലിസുകാരന്‍ വാനിനു മുകളില്‍ കയറി നിന്ന് വെടിവയ്ക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരിക്കുന്നു. വെടിവയ്പ് ബോധപൂര്‍വമായിരുന്നുവെന്നതിന്റെ തെളിവാണിത്. ജനവികാരത്തെ മുഖവിലയ്‌ക്കെടുക്കാതെ മുതലാളിപക്ഷം ചേരുന്ന രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കും ഭരണകൂടങ്ങള്‍ക്കും ദീര്‍ഘായുസ്സില്ലെന്നു മജീദ് ഫൈസി പ്രസ്താവിച്ചു. വെടിവയ്പില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അനുശോചനം അറിയിക്കുന്നതായും തൂത്തുക്കുടിയിലെ ജനകീയ സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it