വീരപ്പനെ വധിച്ച ഓഫിസര്‍ ഗവര്‍ണറുടെ ഉപദേഷ്ടാവ്

ശ്രീനഗര്‍: സംസ്ഥാനത്തെ ഉദ്യോഗസ്ഥ തലത്തില്‍ കേന്ദ്രസര്‍ക്കാര്‍ സുപ്രധാന നിയമനങ്ങള്‍ നടത്തി. മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ഉപദേഷ്ടാക്കളെയും സംസ്ഥാനത്ത് നിയമിച്ചു.
ജമ്മുകശ്മീര്‍ ചീഫ് സെക്രട്ടറിയായി ഛത്തീസ്ഗഡ് കാഡറിലുള്ള ഐഎഎസ് ഉദ്യോഗസ്ഥന്‍ ബിവിആര്‍ സുബ്രഹ്മണ്യത്തെ കഴിഞ്ഞദിവസം കേന്ദ്രസര്‍ക്കാര്‍ നിയമിച്ചിരുന്നു. ഇതിനു പിറകേ മുന്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ വിജയകുമാറിനെ ഗവര്‍ണറുടെ ഉപദേഷ്ടാവായും നിയമിച്ചു.
2004ല്‍ വീരപ്പന്റെ കൊലപാതകത്തിലേക്ക് നയിച്ച പോലിസ് നടപടികള്‍ക്ക് നേതൃത്വം നല്‍കിയത് വിജയകുമാറായിരുന്നു. 1975ലെ തമിഴ്‌നാട് കാഡറിലെ ഐപിഎസ് ഉദ്യോഗസ്ഥനായ വിജയകുമാര്‍ 1998-2001 വരെയുള്ള കാലം കശ്മീരില്‍ ബിഎസ്എഫ് ഉദ്യോഗസ്ഥനായും പ്രവര്‍ത്തിച്ചിരുന്നു. ഛത്തീസ്ഗഡിലെ മാവോവാദി സ്വാധീന മേഖലകളുമായി ബന്ധപ്പെട്ട് വിഷയങ്ങളില്‍ ഇടപെട്ട് പരിചയമുള്ള ഉദ്യോഗസ്ഥനാണ് ബിവിആര്‍ സുബ്രഹ്മണ്യം. വിജയകുമാറിനു പുറമേ സ്ഥാനമൊഴിയുന്ന ചീഫ് സെക്രട്ടറി ബിബി വ്യാസിനെയും ഗവര്‍ണറുടെ ഉപദേഷ്ടാവായി നിയമിച്ചു.
Next Story

RELATED STORIES

Share it