Alappuzha local

വീയപുരത്ത് ഭീമന്‍ പൈപ്പുകള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു



ഹരിപ്പാട്: ആലപ്പുഴ കുടിവെള്ള പദ്ധതിക്കായി വീയപുരത്ത് ഇറക്കിയ ഭീമന്‍ പൈപ്പുകള്‍ ലിങ്ക ്‌ഹൈവേയില്‍ അപകട ഭീഷണി ഉയര്‍ത്തുമ്പോഴും നീക്കം ചെയ്യാന്‍ നടപടിയില്ല. ഇതുമൂലം തിരക്കേറിയ വീയപുരം കടപ്ര ലിങ്ക് ഹൈവേയില്‍ അപകട സാധ്യതയേറി. ഒന്നര മീറ്ററോളം വ്യാസവും 30 അടിയിലധികം നീളവുമുള്ള പൈപ്പുകളാണ് അലസമായാണ് റോഡിറമ്പില്‍ കൂട്ടിയിട്ടിരിക്കുന്നത്. ഹരിപ്പാട്-അമ്പലപ്പുഴ റയില്‍വെ ലൈന്‍ ഇരട്ടിപ്പിക്കലിന്റെ നിര്‍മാണ ജോലികള്‍ക്ക് ചെമ്മണ്ണ് കൊണ്ടുപോവുന്നത് ഈ പ്രദേശത്തുകൂടിയായതിനാല്‍ കടപ്ര- വീയപുരം ലിങ്ക് ഹൈവേയില്‍ വന്‍തിരക്കാണ് അനുഭവപ്പെടുന്നത്. മാത്രമല്ല രാത്രികാലങ്ങളില്‍ പൈപ്പുകളില്‍ ഇടിച്ചു ഇരുചക്ര വാഹനങ്ങള്‍ അപകടത്തില്‍ പെടുന്നതും പതിവുകാഴ്ചയാണ്. കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനത്തിനു മുന്നോടിയായി ട്രയല്‍ റണ്‍ ആരംഭിച്ചിട്ടു തന്നെ മാസങ്ങള്‍ ഏറെയായി. എന്നിട്ടും കൂട്ടിയിട്ടിരിക്കുന്ന പൈപ്പുകള്‍ മാറ്റുന്നതിനു നടപടിയില്ല. മാത്രമല്ല പൈപ്പുകള്‍ റോഡിനോട്‌ചേര്‍ന്ന സ്വകാര്യവ്യക്തിയുടെ പുരയിടത്തിലും ഉള്‍പ്പെട്ടാണ് കിടക്കുന്നത്. ഇത് നീക്കംചെയ്യണമെന്ന് നിരവധി തവണ ഭൂവുടമ കരാറുകാരന്റെ പ്രതിനിധിയോട് ആവശ്യപ്പെട്ടെങ്കിലും അതിനും കരാറുകാര്‍ തയ്യാറായില്ല. മാത്രമല്ല ഇപ്പോള്‍ കരാറുകാര്‍ ഇവിടെ എത്തുന്നു പോലുമില്ല.
Next Story

RELATED STORIES

Share it