വീണ്ടും മാവോവാദി വേട്ട; ഛത്തീസ്ഗഡില്‍ എട്ടുപേര്‍ കൊല്ലപ്പെട്ടു

റായ്പൂര്‍: ഛത്തീസ്ഗഡിലെ ബീജാപ്പൂര്‍ ജില്ലയില്‍ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ എട്ട് മാവോവാദികള്‍ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച പുലര്‍ച്ചെ ഛത്തീസ്ഗഡ് പോലിസും തെലങ്കാന പോലിസിന്റെ പ്രത്യേക സേനയും സംയുക്തമായി നടത്തിയ നീക്കത്തിലാണ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) അംഗങ്ങളെ കൊലപ്പെടുത്തിയത്.
അഞ്ചു സ്ത്രീകളും മൂന്ന് പുരുഷന്‍മാരുമാണ് കൊല്ലപ്പെട്ടതെന്നാണ് റിപോര്‍ട്ട്. ഇവരില്‍ നിന്ന് റൈഫിള്‍, റിവോള്‍വര്‍, നാല് എസ്ബിബിഎല്‍ തോക്കുകള്‍, ആറ് റോക്കറ്റ് ലോഞ്ചറുകള്‍, മൂന്ന് ഗ്രനേഡുകള്‍, ബാഗുകള്‍, നാലു ജോടി യൂനിഫോമുകള്‍ എന്നിവയും കണ്ടെത്തിയതായും പോലിസ് അറിയിച്ചു. ബീജാപ്പൂരിനു സമീപം തെലങ്കാന അതിര്‍ത്തിപ്രദേശമായ ഭൂപല്‍പള്ളിക്ക് സമീപത്തു വച്ചായിരുന്നു ഏറ്റുമുട്ടല്‍. അടുത്തിടെ മഹാരാഷ്ട്രയിലെ ഗഡ്ചിറോളിയില്‍ സുരക്ഷാസേന 40ഓളം ആളുകളെ വകവരുത്തിയതിന് പിറകെയാണിത്. ഇതില്‍ 19 സ്ത്രീകളുമുണ്ടായിരുന്നു.
അതേസമയം, അടുത്തിടെയുണ്ടായ ഏറ്റുമുട്ടലുകളുടെ പശ്ചാത്തലത്തില്‍ ഛത്തീസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര അതിര്‍ത്തിപ്രദേശങ്ങളില്‍ ജാഗ്രത ശക്തമാക്കിയതായി സിആര്‍പിഎഫ് വൃത്തങ്ങള്‍ അറിയിച്ചു.
Next Story

RELATED STORIES

Share it