വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 പവന് മോഷണം പോയി
BY Rayees RKN14 Oct 2015 7:28 PM GMT
Rayees RKN14 Oct 2015 7:28 PM GMT
പത്തനംതിട്ട; വീട്ടില്‍ സൂക്ഷിച്ചിരുന്ന 15 പവന് സ്വര്‍ണാഭരണം മോഷണം പോയി. കുലശേഖരപതി മദീന ജങ്ഷനില്‍ ഷാഹിന മന്‍സിലില്‍ ഷാജിയുടെ വീട്ടിലാണ് മോഷണം ഉണ്ടായിരുന്നത്. ഇന്നലെ വൈകീട്ട് മൂന്നോടെയായിരുന്നു സംഭവം. വീട്ടിലെ കിടപ്പുമുറിയിലെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനഞ്ച് പവനോളം വരുന്ന നാലോളം വളകളാണ് മോഷണം പോയത്. ഇരുനിലവീടിന്റെ താഴത്തെ നിലയില്‍ കടയും മുകളില്‍ വീടുമാണ്. ഷാജി കടയിലേക്കുള്ള സാധനം വാങ്ങാന്‍ നഗരത്തിലേക്ക് പോയതിനാല്‍ ഭാര്യ ഷംലബീവിയാണ് കടയില്‍ ഇരുന്നത്.
ഈ സമയം വീടിന്റെ പ്രധാന വാതില്‍ ചാരിയിടുകമാത്രമാണ് ചെയ്തിരുന്നത്. വൈകീട്ട് ഇവരുടെ ഇളയമകന് യാസിന് വീട് തുറന്നപ്പോഴാണ് മോഷണ വിവരം അറിയുന്നത് . കിടപ്പുമുറിയിലെ അലമാരിയില്‍ ആഭരണങ്ങള്‍ സൂക്ഷിച്ചിരുന്ന പെട്ടിതുറന്ന നിലിയില്‍ കിടക്കുകയായിരുന്നു . ഇതിനോട് ചേര്‍ന്ന് മാലകള്‍ മറ്റൊരു പെട്ടിയില്‍ സ്വര്‍ണം സൂക്ഷിച്ചിരുന്നെങ്കിലും അത് മോഷണം പോയിട്ടില്ല. ഇവരുടെ മകളുടെ വിവാഹം അടുത്ത സമയത്താണ് കഴിഞ്ഞിരുന്നത.് മകള്‍ക്ക് നല്കിയ സ്വര്‍ണാഭരണങ്ങളാണ് മോഷണം പോയത്. പത്തനംതിട്ട സിഐ അനില്‍കുമാര്‍, എസ് മനോജ് കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. പ്രതികളെ ഇതുവരെ പിടികൂടാന്‍ കഴിഞ്ഞിട്ടില്ല.

Next Story
RELATED STORIES
എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്ഷന്‍ എടുത്തുമാറ്റാന്‍ ആവശ്യപ്പെട്ടാല്‍...
26 April 2024 3:10 PM GMTകേരളത്തില്‍ കള്ളവോട്ട് പരാതി വ്യാപകം; പത്തനംതിട്ട മണ്ഡലത്തില്‍ ഏഴ്...
26 April 2024 3:01 PM GMTപലയിടത്തും രാത്രിയിലും നീണ്ടനിര; പോളിങ് ശതമാനം 70.03 പിന്നിട്ടു
26 April 2024 2:48 PM GMTകല്പറ്റയില് പിക്കപ്പിലേക്ക് ലോറി ഇടിച്ചുകയറി യുവാവ് മരിച്ചു
26 April 2024 2:25 PM GMTനീറ്റ് പരീക്ഷ മാര്‍ഗ നിര്‍ദേശക ക്ലാസ് 29ന്
26 April 2024 12:45 PM GMTവോട്ട് ചെയ്യുക എന്നത് ഓരോ പൗരന്റെയും അവകാശവും കടമയുമാണെന്ന് നടന്...
26 April 2024 11:33 AM GMT