വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്ത സ്കൂട്ടര്‍ കത്തിച്ചതായി പരാതി
BY Sumeera SMR28 Dec 2015 4:59 AM GMT
Sumeera SMR28 Dec 2015 4:59 AM GMT
മട്ടാഞ്ചേരി: ഫോര്‍ട്ട്കൊച്ചി തുരുത്തിയില്‍ വീടിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന ഇരുചക്രവാഹനം കത്തിച്ചതായി പരാതി. ഫോര്‍ട്ട്കൊച്ചി തുരുത്തി മുസ്ലിം പള്ളിക്ക് പിറകുവശം സുധീറിന്റെ വാഹനമാണ് കത്തിച്ചത്. ഇന്നലെ പുലര്‍ച്ചെ മൂന്നോടെ വീടിന് മുന്നില്‍ നിന്ന് തീയും പുകയും ഉയരുന്നത് കണ്ട് സമീപവാസികള്‍ അറിയിച്ചപ്പോഴാണ് സ്കൂട്ടര്‍ കത്തിയ വിവരം സുധീര്‍ അറിയുന്നത്.
വീടിനകത്തേക്ക് പുക ഉയരുകയും മുറ്റത്തെ വൈദ്യുതി വിളക്ക് കടുത്ത ചൂടില്‍ പൊട്ടി തെറിക്കുകയും ചെയ്തു. അയല്‍വാസികളും സുധീറും ചേര്‍ന്ന് തീയണച്ചതിനാല്‍ വാഹനത്തിന്റെ പെട്രോള്‍ ടാങ്കിലേക്ക് തീ പടര്‍ന്നില്ല. ഇതുമൂലം വന്‍ അപകടം ഒഴിവായി. അടുത്തടുത്തായി നിരവധി വീടുകളാണ് ഈ ഭാഗത്തുള്ളത്. പെട്രോള്‍ ടാങ്കിന് തീപ്പിടിച്ചിരുന്നെങ്കില് വീടുകളിലേക്കും തീ പടരുമായിരുന്നു. സമീപത്തെ സ്കൂളിന് മുന്‍വശം രാത്രിയില്‍ തമ്പടിക്കുന്ന സാമൂഹിക വിരുദ്ധരാണോ സംഭവത്തിന് പിന്നിലെന്ന് സംശയിക്കുന്നുണ്ട്. സുധീറിന്റെ രണ്ട് വീട് അകലെ മാറി സുമീറിന്റെ വീടിന് മുന്നില്‍ സൂക്ഷിച്ചിരുന്ന മീന്‍ ബോക്സുകളും തീവച്ച് നശിപ്പിച്ചിട്ടുണ്ട്.
പ്രദേശത്ത് വാഹനങ്ങളില്‍ നിന്ന് പെട്രോള്‍ ഊറ്റുന്ന സംഘവും പ്രവര്‍ത്തിക്കുന്നുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ഫോര്‍ട്ട്കൊച്ചി എസ്ഐ എസ് ദ്വിജേഷിന്റെ നേതൃത്വത്തില്‍ പൊലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.
വിരലടയാള വിദഗ്ധരും എത്തിയിരുന്നു. മാസങ്ങള്‍ക്ക് മുമ്പ് ഫോര്‍ട്ട്കൊച്ചി ഈരവേലിയിലും ഇത്തരത്തില്‍ മൂന്ന് ഇരുചക്രവാഹനങ്ങള്‍ തീവച്ച് നശിപ്പിച്ചിരുന്നു.
ലഹരി വില്‍പ്പന ചോദ്യം ചെയ്ത യുവാക്കളുടെ വാഹനങ്ങളാണ് അന്ന് നശിപ്പിക്കപ്പെട്ടത്. ഈ കേസില്‍ അന്വേഷണം എങ്ങുമെത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് വീണ്ടും ഇത്തരത്തില്‍ സംഭവം അരങ്ങേറിയത്.

Next Story
RELATED STORIES
രാവിലെതന്നെ വോട്ട് രേഖപ്പെടുത്തി നേതാക്കള്‍; പ്രതീക്ഷയോടെ മുന്നണികള്‍
26 April 2024 3:56 AM GMTസമസ്ത തൃശൂര്‍ ജില്ലാ ജനറല്‍ സെക്രട്ടറി പി ടി കുഞ്ഞുമുഹമ്മദ് മുസ്...
26 April 2024 3:37 AM GMTകേരളം ബൂത്തില്‍; ആദ്യ മണിക്കൂറുകളില്‍ മികച്ച പോളിങ്
26 April 2024 3:23 AM GMTരാജ്യത്തിന്റെ വീണ്ടെടുപ്പിന് സ്ത്രീകള്‍ വോട്ട് ചെയ്യണം: സുനിത നിസാര്‍
25 April 2024 6:45 PM GMTകിറ്റിനു പിന്നാലെ വസ്ത്രശേഖരവും; ബിജെപി വിതരണത്തിനെത്തിച്ചതെന്ന്...
25 April 2024 5:48 PM GMTഅഞ്ചുവര്‍ഷത്തിനിടെ ബെംഗളൂരു സൗത്തിലെ ബിജെപി എംപിയുടെ സ്വത്ത്...
25 April 2024 5:41 PM GMT