kozhikode local

വിസ്മയക്കാഴ്ചകള്‍ സമ്മാനിച്ച് കയാക്കിങ് ചാംപ്യന്‍ഷിപ്പിന് സമാപനം

കോടഞ്ചേരി: സാഹസികതയുടെ വിസ്മയിപ്പിക്കുന്ന കാഴ്ചകള്‍ സമ്മാനിച്ച് ആറാമത് മലബാര്‍ റിവര്‍ ഫെസ്റ്റിവലിനും ആദ്യ അന്താരാഷ്ട്ര വൈറ്റ്് വാട്ടര്‍ കയാക്കിങ് ചാംപ്യന്‍ഷിപ്പിനും സമാപനം. അഞ്ച് ദിവസങ്ങളിലായി ചക്കിട്ടപ്പാറ, കോടഞ്ചേരി, തിരുവമ്പാടി ഗ്രാമപഞ്ചായത്തുകളിലായാണ് ദേശീയ-അന്താരാഷ്ട്ര താരങ്ങള്‍ പങ്കെടുത്ത മലബാര്‍ റിവര്‍ ഫെസ്റ്റ് അരങ്ങേറിയത്. സംസ്ഥാനത്ത് മണ്‍സൂണ്‍ ടൂറിസത്തിന് പുതിയ സാധ്യതകള്‍ തുറന്നിട്ടാണ് ഇത്തവണത്തെ ഫെസ്റ്റിവലിന് കൊടിയിറങ്ങിയത്്്.
ഒട്ടേറെ ഉദ്വേഗ നിമിഷങ്ങള്‍ സമ്മാനിച്ച താരങ്ങളുടെ പ്രകടനം കാണികള്‍ ശ്വാസമടക്കിപിടിച്ചാണ് വീക്ഷിച്ചത്. ബംഗളൂരുവിലെ മദ്രാസ് ഫണ്‍ ടൂള്‍സ് ആണ് മത്സരങ്ങള്‍ക്കുള്ള സാങ്കേതിക സഹായം നല്‍കിയത്. സമാപന ദിവസമായ ഇന്നലെ അരിപ്പാറ ഇരുവഴിഞ്ഞിപുഴയിലാണ് മല്‍സരം നടന്നത്. ഫെസ്റ്റിവലിലെ പ്രധാന ഇനമായ ഡൗണ്‍ റിവര്‍ എക്—സ്ട്രീം റെയ്—സ് ആണ് ഇന്നലെ നടന്ന പ്രധാന ഇനന് താഴെ കൊച്ചരിപ്പാറയില്‍ നിന്നാരംഭിച്ച് കുറുങ്കയത്ത് സമാപിക്കുന്ന തരത്തിലാണ് മത്സരം ക്രമീകരിച്ചത്.
സമാപന സമ്മേളനവും താരങ്ങള്‍ക്കുള്ള സമ്മാനദാനവും ഗതാഗത മന്ത്രി എ കെ ശശീന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്‍മാന്‍ മുക്കം മുഹമ്മദ് വിശിഷ്്ടാതിഥിയായി. കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ, ജില്ലാ പഞ്ചായത്ത് അംഗം അന്നമ്മ മാത്യുസംസാരിച്ചു.
Next Story

RELATED STORIES

Share it